യൂറോപ്പ ഷൂട്ടൗട്ടിൽ ഫെയ്‌നൂർഡിനെ തകര്‍ത്ത് റോമ 16 ആം റൗണ്ടിലെത്തി
എക്‌സ്‌ട്രാ ടൈമിന് ശേഷം 1-1 സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് വ്യാഴാഴ്ച എഎസ് റോമ ഫെയ്‌നൂർഡിനെ പെനാൽറ്റിയിൽ 4-2ന് തോൽപ്പിച്ച് യൂറോപ്പ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.ആദ്യ പാദത്തിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.ഷൂട്ടൗട്ടിൽ ഡേവിഡ് ഹാങ്കോയെയും അലിറേസ ജഹാൻബക്ഷിനെയും സ്കോര്‍ ചെയ്യാന്‍ അനുവദിക്കാതെ ഇരുന്ന റോമ ഗോൾകീപ്പർ മൈൽ സ്വിലാർ ആണ് ഇന്നലത്തെ താരം.
ഇതോടെ റൌണ്ട് ഓഫ് 16 ല്‍ എത്തിയ രണ്ടാമത്തെ സീരി എ ക്ലബ് ആയി റോമ.ഇന്നലത്തെ മറ്റൊരു മല്‍സരത്തില്‍ പരാജയപ്പെട്ടു എങ്കിലും മിലാനും പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടി കഴിഞ്ഞു.ഇന്നലെ കളി ആരംഭിച്ച് അഞ്ചു മിനുട്ടില്‍ തണ്ര് ഗോള്‍ നേടി കൊണ്ട് സാൻ്റിയാഗോ ഗിമെനെസ് ഫെയനൂര്‍ഡിനെ മുന്നില്‍ എത്തിച്ചു, എന്നാല്‍ അവരുടെ ആഹ്ളാദം പത്തു മിനുറ്റ് മാത്രമേ നീണ്ടുള്ളൂ.പതിനഞ്ചാം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ലോറെൻസോ പെല്ലെഗ്രിനി റോമയ്ക്ക് സമനില നേടി കൊടുത്തു.അതിനു ശേഷം പല അവസരങ്ങളും ലഭിച്ചു എങ്കിലും അതൊന്നും മുതല്‍ എടുക്കാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല.