ആദ്യ പാദം തുണച്ചു , എസി മിലാന് യൂറോപ്പ പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടി
വ്യാഴാഴ്ച സ്റ്റേഡ് റെനൈസിൽ 3-2ന് തോറ്റെങ്കിലും എസി മിലാൻ യൂറോപ്പ ലീഗ് റൗണ്ട് 16ൽ എത്തി.ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ എസി മിലാനെ തുടക്കം മുതല്‍ക്ക് തന്നെ റെന്നസ് പ്രതിരോധത്തില്‍ ആഴ്ത്തുന്നതില് ജയം നേടി.എന്നാല്‍ ആദ്യ പാദത്തില്‍ നേടിയ 3-0 വിജയം മിലാന് തുണയായി.
11 മിനുട്ടില്‍ ഗോളടിച്ച് ആരംഭിച്ച ബെഞ്ചമിൻ ബൗറിഗോഡ് ഇന്നലെ റെന്നസിന് വേണ്ടി ഹാട്രിക്ക് നേടി.എന്നാല്‍ ഫ്രഞ്ച് ക്ലബ് ഓരോ ഗോള്‍ നേടുമ്പോഴും മിലാന് അതിനു മറുപടി നല്കാന് കഴിഞ്ഞു.ഓരോ പകുതിയിലും ഓരോ ഗോള്‍ നേടിയ മിലാന് വേണ്ടി ലൂക്കാ ജോവിച്ച്, റാഫേല്‍ ലിയോ എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.റെന്നസിനെ പോലൊരു ടീമിനെ വില കുറച്ച് കണ്ടത് പല പ്രശ്നങ്ങള്‍ക്കും വഴി വെച്ചു എന്നും എന്നാല്‍ തന്റെ താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു എന്നും മല്‍സരശേഷം മാനേജര്‍ സ്റ്റീവന്‍ പിയൊളി പറഞ്ഞു.