ഒളിമ്പിക്‌സിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഗ്രീസ്മാൻ
ഈ വേനൽക്കാലത്ത് പാരീസിൽ നടക്കുന്ന ഒളിമ്പിക്‌സിൽ ഫ്രാൻസിനെ പ്രതിനിധീകരിക്കാനുള്ള തൻ്റെ ആഗ്രഹം അത്‌ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് അൻ്റോയിൻ ഗ്രീസ്മാൻ വെളിപ്പെടുത്തി.ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന ഗെയിംസിന് മുമ്പ്, ഗ്രീസ്മാൻ 2024 യൂറോയിലും ഫ്രാന്‍സിന് വേണ്ടി കളിക്കുന്നുണ്ട്.ഒളിമ്പിക് നിയമങ്ങൾ അനുസരിച്ച്, ടീം സ്ക്വാഡുകൾ അണ്ടർ 23 കളിക്കാരെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും അതിന് മുകളിലുള്ള മൂന്ന് അംഗങ്ങളെ ഉൾപ്പെടുത്താം.
“എന്റെ ഏറ്റവും വലിയ ആഗ്രഹം ആണിത്.ഇത് നടത്തി എടുക്കാന്‍ ഏത് അറ്റം വരെയും ഞാന്‍.ശാരീരികമായി ഇത് വലിയ ചലഞ്ച് ആയിരിയ്ക്കും.എന്നാല്‍ എനിക്ക് എൻ്റെ ശരീരം അറിയാം, കൂടാതെ ഞങ്ങൾക്ക് ഉയർന്ന തലത്തിലുള്ള ഫിസിയോകളുണ്ട്, വിഷമിക്കേണ്ട കാര്യമില്ല.ഇനിയുള്ള ഏക പ്രശ്നം അറ്റ്‌ലറ്റിക്കോ മാനേജ്‌മെന്റിനെ പറഞ്ഞു സമ്മതിപ്പിക്കുക എന്നതാണ്.എന്‍റെ ഈ ആഗ്രഹത്തിന് അവര്‍ എതിര് നില്‍ക്കില്ല എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.” ഗ്രീസ്മാൻ ലെ മോണ്ടെയോട് പറഞ്ഞു.