ലൈംഗികാതിക്രമക്കേസിൽ മുൻ ബാഴ്സലോണ താരം ഡാനി ആൽവസിന് നാലര വര്‍ഷം തടവ്
2022-ൽ ബാഴ്സലോണ നിശാക്ലബ്ബിൽ വെച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവ്സ് കുറ്റക്കാരനാണെന്ന് കാറ്റലോണിയയിലെ സുപ്രീം കോടതി വ്യാഴാഴ്ച കണ്ടെത്തി.താരത്തിനെ അവര്‍ നാലര വർഷത്തെ തടവിന് ശിക്ഷിച്ചു.ഇത് കൂടാതെ ഇരയ്ക്ക് ആൽവസ് 150,000 യൂറോ നഷ്ട്ട പരിഹാരം നല്കുവാനും അവര്‍ വിധിച്ചിട്ടുണ്ട്.
ഇരയുടെ സമ്മതമല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ബലാത്സംഗം തെളിയിക്കപ്പെട്ടതായി പരിഗണിക്കാൻ വാദിയുടെ മൊഴിക്ക് പുറമേ തെളിവുകളുണ്ടെന്നും കോടതി പ്രസ്താവനയിൽ പറഞ്ഞു.ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമാണെന്ന് ആൽവ്സ് ഇപ്പോഴും പറയുന്നു. ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നതായി അദ്ദേഹത്തിൻ്റെ അഭിഭാഷകർ കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഒമ്പത് വർഷത്തെ തടവ് ശിക്ഷയാണ് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്.2022 ഡിസംബർ 31 ന് അതിരാവിലെ ആണ് ആല്‍വസ് നിശാക്ലബിലെ കുളിമുറിയിൽ വച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചത്.2023 ജനുവരിയിലാണ് 40 കാരനായ ആൽവസ് ആദ്യമായി അറസ്റ്റിലായത്.അന്നുമുതൽ ആൽവസ് സ്പെയിനിലെ പ്രിവൻ്റീവ് പ്രീ-ട്രയൽ ജയിലിൽ കഴിയുകയായിരുന്നു.