ലൂക്ക് ഷായുടെ സീസണ് പൂര്‍ത്തിയായി എന്ന് വിധി എഴുതി യുണൈറ്റഡ് മെഡിക്ക; സംഘം
ലൂട്ടൺ ടൗണിനെതിരായ മല്‍സരത്തില്‍ പരിക്ക് മൂലം കയറിയ ലൂക്ക് ഷാ ഈ സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന് റിപ്പോര്‍ട്ട്.ഈ ആഴ്ച മെഡിക്കൽ പരിശോധനകൾക്ക് വിധേയനായ ശേഷം, 28 കാരനായ ഷായുടെ കാലിലെ പരിക്ക് മാറാന്‍ മാസങ്ങള്‍ വേണ്ടി വരും എന്നു യുണൈറ്റഡ് മെഡികല്‍ സ്റ്റാഫ് വിലയിരുത്തി കഴിഞ്ഞു.
ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനു വേണ്ടി കളിക്കാനും ഷാ ഉണ്ടാകാന്‍ ഇടയില്ല എന്നാണ് കരുതുന്നത്.യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിന് ഇത് മറ്റൊരു പ്രഹരമാണ്,എന്തെന്നാല്‍ ഡിഫന്‍സില്‍ അദ്ദേഹത്തിന്റെ അത്താണിയായ ലിസാൻഡ്രോ മാർട്ടിനെസും പരിക്ക് മൂലം മാസങ്ങള്‍ക്ക് വിശ്രമത്തില്‍ ആയിരിയ്ക്കും.ഇത് കൂടാതെ ടൈറല്‍ മലേഷ്യയും പരിക്കില്‍ ആണ്.മോശം ഫോം കണക്കില്‍ എടുത്ത് സെർജിയോ റെഗുയിലോണിനെ ലോണില്‍ ബ്രെന്റ്ഫോര്‍ഡിലേക്ക് യുണൈറ്റഡ് പറഞ്ഞയക്കുകയും ചെയ്തു.