യൂറോപ്പ ലീഗില്‍ തങ്ങളുടെ ഭാഗ്യം പയറ്റാന്‍ എസി മിലാന്
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി പറ്റിയതിന് ശേഷം ഇതാ ഇപ്പോള്‍ യൂറോപ്പ ലീഗില്‍ തങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന് മുതിരുകയാണ് എസി മിലാന്.ഇന്ന് നടക്കാന്‍ പോകുന്ന നോക്കൌട്ട് മല്‍സരത്തില്‍ എസി മിലാന് റെന്നസിനെ നേരിടും.ഇത് രണ്ടാം പാദം ആണ്.ആദ്യ ലെഗില്‍ മിലാന് തങ്ങളുടെ ഹോം ഗ്രൌണ്ടില് റെന്നസിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.
ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നെ കാല് മണിക്ക് റെന്നസ് ഹോം ഗ്രൌണ്ട് ആയ റോജോൺ പാർക്ക് ഗ്രൌണ്ടില് വെച്ചാണ് കിക്കോഫ്.നിലവിലെ സാഹചര്യം അനുസരിച്ച് റെന്നസിന്മേല് വ്യക്തമായ മേല്‍ക്കൈ എസി മിലാന് ഉണ്ട് എങ്കിലും നിലവില്‍ ഈ ഫ്രഞ്ച് ക്ലബ് മികച്ച ഫോമില്‍ ആണ്.കഴിഞ്ഞ അഞ്ചു ലീഗ് മല്‍സരങ്ങളും തുടര്‍ച്ചയായി ജയം നേടിയ അവരെ വില കുറച്ചു കണ്ടാല്‍ എസി മിലാന് അത് ഇന്ന് ചെയ്യാന്‍ പോകുന്ന ഏറ്റവും വലിയ പിഴവ് തന്നെ ആയിരിയ്ക്കും.