ഒറ്റ നിമിഷത്തെ പിഴവില്‍ ജയം നേടാനുള്ള അവസരം നഷ്ട്ടപ്പെടുത്തി ബാഴ്സലോണ
ഇന്നലെ നാപൊളിയില്‍ വളരെ നല്ല ഫൂട്ബോള്‍ കളിച്ചിട്ടും ഭാഗ്യം ബാഴ്സയെ തുണച്ചില്ല.ഇന്നലെ നടന്ന മല്‍സരത്തില്‍ നാപൊളിക്കെതിരെ അവര്‍ സമനില കുരുക്കില്‍ അകപ്പെട്ടു.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി.തുടക്കം മുതല്‍ക്ക് തന്നെ മികച്ച അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ബാഴ്സക്ക് കഴിഞ്ഞു.എന്നാല്‍ ലെവയുടെ പല ഷോട്ടുകളും ലക്ഷ്യത്തില്‍ എത്തിയില്ല.
മുന്നേറ്റ നിരയില്‍ ലമായിന്‍ യമാലും നാപൊളി പ്രതിരോധത്തില്‍ വിള്ളല്‍ സൃഷ്ട്ടിച്ച് കൊണ്ടിരുന്നു.മിഡ്ഫീല്‍ഡില്‍ പെഡ്രി,ഡി യോങ്,ഗുണ്ടോഗന്‍ എന്നിവര്‍ കളിയുടെ ഗതി നിയന്ത്രിക്കുന്നതില്‍ വിജയിച്ചു.ഇതില്‍ പ്രത്യേകിച്ച് എടുത്തു പറയേണ്ടത് ഗുണ്ടോഗന്‍റെ പ്രകടനം തന്നെ ആണ്.അദ്ദേഹത്തിന്‍റെ അളന്ന് മുറിച്ച പാസുകള്‍ പലതും മോശം ഫിനിഷിങ് ആയിരുന്നില്ല എങ്കില്‍ ഗോള്‍ ആയേന്നെ.60 ആം മിനുട്ടില്‍ അദ്ദേഹം നല്കിയ പാസില്‍ തന്നെ ആണ് ലെവന്‍ഡോസ്ക്കി ബാഴ്സക്ക് വേണ്ടി ലീഡ് നേടി കൊടുത്തത്.മല്‍സരത്തില്‍ അധിക സമയത്തും പിഴവ് ഒന്നും വരുത്താതെ ഇരുന്ന ബാഴ്സക്ക് 75 ആം മിനുട്ടില്‍ ഇനിഗോയുടെ ഒരു തെന്നി വീഴല്‍ മൂലം നഷ്ട്ടപ്പെട്ടത് നോക്കൌട്ട് വിജയം ആയിരുന്നു.ഈ അവസരം മുതല്‍ എടുത്ത ഒസിംഹെന്‍ ആണ് നാപൊളിക്ക് വേണ്ടി ഗോള്‍ നേടിയത്.