ഐസിസി ടെസ്റ്റ് റാങ്കിംഗിൽ യശസ്വി ജയ്‌സ്വാളിന് വന്‍ കുതിപ്പ്
ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ തുടർച്ചയായി ഇരട്ട സെഞ്ച്വറി നേടിയതിന് ശേഷം ബാറ്റിംഗ് ചാർട്ടിൽ 14 സ്ഥാനങ്ങൾ കയറി യശസ്വി ജയ്‌സ്വാൾ.ഐസിസി പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം താരം ടെസ്റ്റ് റാങ്കിംഗില്‍ പതിനഞ്ചാം സ്ഥാനത്താണ്.ക്രിക്കറ്റ് ചരിത്രത്തില്‍ തുടർച്ചയായ രണ്ട് ടെസ്റ്റുകളിൽ ഇരട്ട സെഞ്ച്വറി നേടിയ ആകപ്പാടെ ഏഴേ ഏഴു ബാറ്റര്‍മാരെ ഉള്ളൂ.
രാജ്‌കോട്ടിലെ പ്ലെയർ ഓഫ് ദ മാച്ച് ആയിരുന്ന രവീന്ദ്ര ജഡേജ ഒന്നാം ഇന്നിംഗ്‌സിൽ 112 റൺസെടുത്ത ശേഷം ബാറ്റിംഗ് റാങ്കിംഗിൽ 41-ൽ നിന്ന് 34-ാം സ്ഥാനത്തേക്ക് ഉയർന്നതായി ഐസിസി അറിയിച്ചു.ബോളിങ്ങിലും താരം മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.അതിനാല്‍ അദ്ദേഹം ഒന്‍പതില്‍ നിന്നും ആറാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു.500 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിൽ പ്രവേശിച്ച വെറ്ററൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയതും മറ്റൊരു വാര്‍ത്തയാണ്.