ബ്രെന്റ്ഫോര്‍ഡ് ചലഞ്ച് മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി !!!!!
ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ബ്രെന്റ്ഫോര്ദിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് സിറ്റി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തി.വിമര്ഷകരാല് ഏറെ ആക്രമിക്കപ്പെട്ട ഏര്‍ലിങ് ഹാലണ്ട് ആണ് സിറ്റിക്ക് വേണ്ടി ഇന്നലെ വിജയ ഗോള്‍ നേടിയത്.ജയത്തോടെ നിലവില്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായി ആകെ ഒരു പോയിന്റിന് മാത്രമേ സിറ്റി പുറകില്‍ ഉള്ളൂ.

ഗോള്‍ നേടിയ ഹാലണ്ട് താന്‍ നേരിട്ട എല്ലാ പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്കെതിരെയും ഗോള്‍ നേടി എന്ന റെകോര്‍ഡ് നോര്‍വീജിയന്‍ താരം നേടി എടുത്ത് കഴിഞ്ഞു.ബാക്ക് ലൈനില്‍ അഞ്ചു താരങ്ങളെ നിര്‍ത്തി കളിപ്പിക്കുന്ന ബ്രെന്റ്ഫോര്‍ഡ് ടീമിനെതിരെ എപ്പോഴും സിറ്റി വല്ലാതെ വിയര്‍ക്കുന്നത് പതിവ് ആണ്.ഇന്നലത്തെ മല്‍സരത്തിലും അത് ത്തന്നെയാണ് സംഭവിച്ചത്.