കോണർ ഗല്ലഗറിനെ സ്വന്തമാക്കാൻ ടോട്ടൻഹാം 35 മില്യൺ പൗണ്ട് ചെലവഴിക്കും
24 കാരനായ ചെൽസി മിഡ്ഫീൽഡർ കോണർ ഗല്ലഗറിനെ ക്ലബിലെത്തിക്കാൻ ടോട്ടൻഹാം ഹോട്സ്പർ 35 മില്യൺ പൗണ്ട് ചെലവഴിക്കാൻ തയ്യാറാണ്.സീസണിൻ്റെ തുടക്കം മുതൽ ഗല്ലാഗറിൻ്റെ ഭാവി ക്ലബില്‍ ഒരു ചര്‍ച്ചാവിഷയം തന്നെ ആണ്.കുട്ടിക്കാലം മുതൽ ഇംഗ്ലണ്ട് ഇൻ്റർനാഷണൽ താരം ചെൽസിയിലായിരുന്നു. 2022-ലെ സമ്മറില്‍ ആദ്യ ടീമില്‍ താരം ഇടം നേടുകയും ചെയ്തു.
മാന്യമായ പ്രകടനം ആദ്യ സീസണില്‍ കാഴ്ചവെച്ചിട്ടും താരത്തിന്റെ കാര്യത്തില്‍ സംശയം വരാന്‍ കാരണം 2025 ല്‍ പൂര്‍ത്തിയാവാന്‍ പോകുന്ന അദ്ദേഹത്തിന്റെ കരാര്‍ ആണ്.താരത്തിനെ നിലനിര്‍ത്താന്‍ ചെല്‍സിക്ക് ആഗ്രഹം ഉണ്ട് എങ്കിലും ഇരു പാർട്ടികൾക്കും ഒരു പൊതു തീരുമാനത്തില്‍ എത്താന്‍ കഴിയുന്നില്ല.താരം പോവുകയാണ് എങ്കില്‍ ആ അവസരം തീര്‍ച്ചയായും മുതല്‍ എടുക്കാന്‍ നില്‍ക്കുകയാണ് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്.24 കാരനായ മിഡ്ഫീൽഡർ ക്ലബിന് തികച്ചും അനുയോജ്യനാണെന്ന് ആംഗെ പോസ്റ്റെകോഗ്ലോ കരുതുന്നു. വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്റോയില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ടോട്ടന്‍ഹാം ശ്രമം നടത്തി എങ്കിലും അന്ന് ചെല്‍സി ആവശ്യപ്പെട്ടത് 50 മില്യണ്‍ യൂറോ ആയിരുന്നു.എന്നാല്‍ വരാനിരിക്കുന്ന സമ്മറില്‍ ചെല്‍സി അവരുടെ ഡിമാന്‍ഡ് കുറക്കും എന്നത് തീര്‍ച്ചയാണ്.