ജർമ്മനി ലോകകപ്പ് ജേതാവ് ആൻഡ്രിയാസ് ബ്രെഹ്മെ (63) അന്തരിച്ചു
1990-ൽ അർജൻ്റീനയ്ക്കെതിരായ ഫൈനലിൽ പെനാൽറ്റിയിലൂടെ ജർമ്മനിക്ക് മൂന്നാം ലോകകിരീടം സമ്മാനിച്ച ലോകകപ്പ് ജേതാവ് ആൻഡ്രിയാസ് ബ്രെം, 63-ാം വയസ്സിൽ അന്തരിച്ചു.റോമിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഡീഗോ മറഡോണയുടെ അർജൻ്റീനയ്ക്കെതിരെ പെനാല്‍റ്റി ഗോളില്‍ താരം വിജയ ഗോള്‍ നേടിയതോടെ ഫുൾ ബാക്ക് ആയ അദ്ദേഹം ജര്‍മന്‍ മണ്ണില്‍ ഒരു ഇതിഹാസം ആയി മാറി.
ബയേൺ മ്യൂണിക്കിനും ഇൻ്റർ മിലാനും വേണ്ടി കളിച്ച ബ്രെഹ്മിൻ്റെ കരിയർ, കൈസർസ്ലൗട്ടേണിൽ നിന്നാണ് ആരംഭിച്ചത്.നിലവില്‍ ഈ ടീം ബുണ്ടസ്ലിഗ 2 ല്‍ ആണ് കളിക്കുന്നത്.രണ്ട് അഞ്ച് വർഷത്തെ സ്പെല്ലുകളിലായി 319 മത്സരങ്ങൾ അദ്ദേഹം ആ ക്ലബിന് വേണ്ടി കളിച്ചിട്ടുണ്ട്.ബയേൺ ബോർഡ് അംഗം കാൾ-ഹെയ്ൻസ് റുമെനിഗെ ബ്രെഹമെ ഒരു മികച്ച സുഹൃത്തും വഴികാട്ടിയും അതിനും മുകളില്‍ നല്ല ഒരു പ്രൊഫഷണല്‍ താരം ആണ് എന്നും രേഖപ്പെടുത്തി.അതേസമയം, താരത്തിനൊപ്പം യുവേഫ കപ്പ്, സീരി എ, ഇറ്റാലിയൻ സൂപ്പർ കപ്പ് എന്നിവ നേടിയ ഇൻ്റർ, ചൊവ്വാഴ്ച രാത്രി അത്ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ബ്രെഹ്മിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ കറുത്ത ബാൻഡ് ധരിക്കുമെന്ന് പ്രഖ്യാപിച്ചു.