ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ; പിഎസ്വി vs ബോറൂസിയ ഡോര്‍ട്ടുമുണ്ട്
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ പിഎസ്‌വി ഐന്‌ഹോവൻ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ കളിക്കും.എറെഡിവിസി ലീഡർമാരായ പിഎസ്‌വി ഐന്‌ഹോവൻ ഇത് വരെ ഡച്ച് ലീഗില്‍ ഒരു മല്‍സരം പോലും പരാജയപ്പെട്ടിട്ടില്ല.ഇത് കൂടാതെ 22 മല്‍സരങ്ങളില്‍ നിന്നു 70 ഗോളുകള്‍ നേടിയ അവര്‍ ആകെ പത്ത് ഗോളുകള്‍ മാത്രമേ വഴങ്ങിയിട്ടുള്ളൂ.
ഇന്നതെ മല്‍സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ പിഎസ്വി ടീമിനെ പരാജയപ്പെടുത്തണം എങ്കില്‍ ബോറൂസിയക്ക് പതിവിലും മികച്ച പ്രകടനം എടുത്തേ തീരൂ.എന്നത്തേയും പോലെ തന്നെ ഈ സീസണില്‍ ഇവര്‍ അസ്ഥിരം ആയ പ്രകടനം ആണ് കാഴ്ചവെച്ച് വരുന്നത്.ബുണ്ടസ്ലിഗയില്‍ നിലവില്‍ നാലാം സ്ഥാനത്ത് ഉള്ള ഇവര്‍ നവംബര്‍ മാസം നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ പിഎസ്ജി,എസി മിലാന്‍,ന്യൂ കാസില്‍ എന്നിവരെ മറികടന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.ജാഡോൺ സാഞ്ചോയും ജാമി ബൈനോ-ഗിറ്റൻസും ഒപ്പം ഇയാൻ മാറ്റ്‌സനും ഈ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ വന്നതോടെ മഞ്ഞപ്പടയുടെ സ്ക്വാഡ് ബലം വര്‍ധിച്ചിട്ടുണ്ട്.