ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ ഏറ്റവും മികച്ച മല്‍സരം ആണ് ഇന്ന് നടക്കാന്‍ പോകുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് റണ്ണേര്‍സ് അപ്പ് , ഈ സീസണില്‍ സീരി എ യിലെ ടോപ്പര്‍ ആയ ഇന്റര്‍ മിലാനും സ്പാനിഷ് ലീഗിലെ കറുത്ത കുതിരകള്‍ ആയ അത്ലറ്റിക്കോ മാഡ്രിഡും ആണ് ഇന്നതെ മല്‍സരത്തിലെ എതിരാളികള്‍.
ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ഇന്റര്‍ മിലാന് ഹോം ഗ്രൌണ്ട് ആയ സാന്‍ സിറോയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവിലെ ഫോം വെച്ച് കണക്ക് കൂട്ടി നോക്കുകയാണ് എങ്കില്‍ സാധ്യത മിലാന് തന്നെ ആണ്.എന്നാല്‍ നോക്കൌട്ട് മല്‍സരങ്ങളില്‍ അത്ലറ്റിക്കോയുടെ പ്രകടനത്തെ എങ്ങനെയും വിലയിരുത്താന്‍ കഴിയില്ല.കഴിഞ്ഞ മല്‍സരത്തില്‍ ലീഗ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്തുള്ള സേവിയ്യക്ക് നേരെ ഇവര്‍ പരാജയപ്പെട്ടു എങ്കിലും അതിനു ശേഷം നടന്ന മല്‍സരത്തില്‍ ഒന്‍പതാം സ്ഥാനത്തുള്ള ലാസ് പാമാസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.അത് പോലെ തന്നെ ഈ സീസണില്‍ റയലിനെ വെള്ളം കുടിപ്പിച്ച ഏക ടീം അത്ലറ്റിക്കോ മാഡ്രിഡ് ആണ് എന്നാല്‍ ബാഴ്സക്ക് എതിരെ നടന്ന മല്‍സരത്തില്‍ അവര്‍ തകര്‍ന്നു അടിയുന്ന കാഴ്ചയും കണ്ടു.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ മിലാനെതിരെ സിമിയോണി എന്തു തരത്തില്‍ ഉള്ള തന്ത്രം ആണ് പയറ്റാന്‍ പോകുന്നത് എന്നത് അവ്യക്തം ആണ്.