ചെല്‍സിയോട് ഏറ്റ സമനില ക്ഷീണം മാറ്റാന്‍ സിറ്റി !!!!
പ്രീമിയര്‍ ലീഗില്‍ ഇന്ന് സിറ്റി ബ്രെന്‍റ്ഫോര്‍ഡ് പോരാട്ടം.ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് ആണ് കിക്കോഫ്.തുടര്‍ച്ചയായ പതിനൊന്നു പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ ജയം നേടി കുതിച്ച് വരുന്ന സിറ്റിയെ കഴിഞ്ഞ മല്‍സരത്തില്‍ ചെല്‍സി സമനിലയില്‍ കുരുക്കിയിരുന്നു.ഇത് ഇംഗ്ലിഷ് ചാമ്പ്യന്മാര്‍ക്കും പെപ്പ് ഗാര്‍ഡിയോളക്കും വലിയ ക്ഷീണം തന്നെ ആയിരുന്നു.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ വിജയത്തില്‍ കുറഞ്ഞത്തൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല.
ജാക്ക് ഗ്രീലിഷ് (ഞരമ്പ്) , ജോസ്കോ ഗ്വാർഡിയോൾ (കണങ്കാൽ) എന്നീ താരങ്ങള്‍ പരിക്ക് മൂലം ഇന്ന് സിറ്റിക്ക് വേണ്ടി കളിച്ചേക്കില്ല.കഴിഞ്ഞ മല്‍സരത്തില്‍ ഫിറ്റ്നസിന്‍റെ പ്രശ്നം നേരിട്ട ബെര്‍ണാര്‍ഡോ സില്‍വയും സെര്‍ജിയോ ഗോമസും സിറ്റി ബെഞ്ചില്‍ ഇടം നേടും.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ കഴിഞ്ഞാല്‍ സിറ്റി ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നിന്നു രണ്ടാം സ്ഥാനത്തേക്ക് കയറും. ഒന്നാം സ്ഥാനത്ത് ഉള്ള ലിവര്‍പൂളുമായുള്ള പോയിന്‍റ് വിത്യാസം നാലില്‍ നിന്നും ഒന്നാക്കി കുറക്കാനും സിറ്റിക്ക് കഴിയും.