ബ്രൈട്ടന് ബോസ് ഡി സെർബി ആണ് ബാഴ്സയുടെ മാനേജര്‍ ആകാന്‍ സാധ്യത എന്ന റിപ്പോര്‍ട്ട് നല്കി ഇംഗ്ലിഷ് മാധ്യമങ്ങള്‍
മാനേജർ സാവിക്ക് പകരക്കാരനെ തിരയുന്ന തിരക്കില്‍ ആണ് ബാഴ്സ എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യം ആണ്. ബാഴ്സയുടെ മാനേജര്‍ ആരാകും എന്നറിയാന്‍ ആരാധകരെ പോലെ ലോക ഫൂട്ബോളും കാത് കൂര്‍പ്പിച്ച് ഇരിക്കുന്നുണ്ട്. എന്നാല്‍ ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ അവ്യക്തയിലേക്കുള്ള പാതയാണ് നമുക്ക് മുന്നില്‍ തെളിയുന്നത്.
ജര്‍മന്‍ മാനേജര്‍ മതി എന്നാണ് ലപ്പോര്‍ട്ടയുടെ താല്പര്യം.കാലഹരണപ്പെട്ട സ്പാനിഷ് ഫൂട്ബോള്‍ ആശയത്തെ മാറ്റി ഹൈ പ്രേസ്സിങ് ഗെയിം ബാഴ്സയില്‍ ഇഞ്ജെക്ട് ചെയ്യാന്‍ ആണ് അദ്ദേഹത്തിന്റെ തീരുമാനം.ഇത്രയും കാലം വാര്‍ത്തകളില്‍ മുന്‍ പന്തിയില്‍ ഉണ്ടായിരുന്നത് ഫ്ലിക്ക് , ടൂഷല്‍ എന്നിവര്‍ ആയിരുന്നു.എന്നാല്‍ ഇന്നതെ ഇംഗ്ലിഷ് മാധ്യമങ്ങള്‍ പറയുന്നതു അനുസരിച്ച് ബ്രൈറ്റൺ ബോസ് റോബർട്ടോ ഡി സെർബിയാണ് കാറ്റലൂണിയന്‍ ക്ലബിന്റെ ഫസ്റ്റ് ചോയിസ്.2026 വരെ സീഗൾസുമായി ഡി സെർബി കരാറിലേർപ്പെട്ടിട്ടുണ്ട്.എന്നാല്‍ 10 മില്യണ്‍ യൂറോ നല്കിയാല് അദ്ദേഹത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സക്ക് കഴിയും.ഇത് കൂടാതെ സിറ്റി കോച്ച് പെപ്പ് പ്രസിഡന്റ് ലപ്പോര്‍ട്ടയുടെ വലിയ സുഹൃത് ആണ്.അദ്ദേഹം പറഞ്ഞത് അനുസരിച്ച് ആണത്രേ ഡി സെർബിയെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ ശ്രമം നടത്തുന്നത്.