കൈലിയന്‍ എംബാപ്പെ പോകുന്നതിലൂടെ ഉള്ള ശൂന്യത നികത്താന്‍ പണം കാറ്റില്‍ പറത്താന്‍ ഒരുങ്ങി പിഎസ്ജി
നാപോളി സ്ട്രൈക്കർ വിക്ടർ ഒസിംഹെനെ സൈൻ ചെയ്യാൻ പാരീസ് സെൻ്റ് ജെർമെയ്ന് വലിയ ശ്രമങ്ങള്‍ നടത്തും എന്നു പ്രമുഖ കായിക പത്രമായ ദി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.അടുത്ത സീസണിൽ കൈലിയൻ എംബാപ്പേ ഇല്ലാതെ ടീമിന്റെ ഭാവിയെ കരുതിയാണ് ഇങ്ങനെ ഒരു സൈനിങ് ഇപ്പോള്‍ തന്നെ ഫ്രഞ്ച് ക്ലബ് പ്ലാന്‍ ചെയ്യുന്നത്.
നിരവദി താരങ്ങള്‍ അവരുടെ സാധ്യത പട്ടികയില്‍ ഉണ്ട് എങ്കിലും നൈജീരിയന്‍ താരം ആയ ഒസിംഹനെ തന്നെ ആണ് അവര്‍ക്ക് വേണ്ടത്.നിലവില്‍ നാപൊളിക്ക് വേണ്ടി രണ്ടാം സീസണിലും മികച്ച ഫോമില്‍ കളിക്കുന്ന ഈ താരംത്തിന് വേണ്ടി അനേകം ക്ലബുകള്‍ വരിയില്‍ ഉണ്ട്.അതിനാല്‍ നല്ല തുക തന്നെ പിഎസ്ജിക്ക് ആദ്യം ഓഫര്‍ ചെയ്യേണ്ടി വരും.താരത്തിനെ കൂടാതെ റാഷ്ഫോര്‍ഡ്,സല എന്നിവര്‍ക്കും ക്ലബ് മുൻഗണന നല്‍കുന്നുണ്ട്.ഫോര്‍വേഡ് ലൈനിനൊപ്പം മിഡ്ഫീല്‍ഡും പുതുക്കി പണിയണം എന്ന ചിന്ത അവര്‍ക്കുണ്ട്.സിറ്റിയുടെ ബെര്‍ണാര്‍ഡോ സില്‍വ,ബാഴ്സ താരമായ ഫ്രെങ്കി ഡി യോങ് എന്നിവരെ ആണ് അതിനു അവര്‍ ഷോട്ട്ലിസ്റ്റ് ചെയ്തു വെച്ചിരിക്കുന്നത്.