ഇന്ത്യന്‍ താരങ്ങള്‍ക്ക് രഞ്ജിയുടെ വില മനസ്സിലാക്കി കൊടുക്കാന്‍ തയ്യാര്‍ ആണ് എന്ന് ജയ് ഷാ
ഇന്ത്യയുടെ റജിസ്റ്റർ ചെയ്ത രാജ്യാന്തര, ആഭ്യന്തര, ‘എ’ ലെവൽ ക്രിക്കറ്റ് താരങ്ങൾ രഞ്ജി ട്രോഫി പോലുള്ള ഇന്ത്യയുടെ പ്രധാന ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കാതിരുന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു.പരിക്ക് ഉണ്ടെങ്കില്‍ മാത്രമേ ഈ ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടു നില്ക്കാന്‍ താരങ്ങള്‍ക്ക് അനുമതി ഉള്ളൂ.
ഈ അടുത്തു രഞ്ജി കളിയ്ക്കാന്‍ ഇഷാന്‍ കിഷനോട് ജയ് പറഞ്ഞിരുന്നു, എന്നാല്‍ അദ്ദേഹം മുംബൈ ഇന്ത്യന്‍സിന് വേണ്ടി പരിശീലന സെഷനില്‍ ആണ്.ഇത് ജയ് ഷായെ ഏറെ പ്രകോപ്പിച്ചു.”ചില കളിക്കാർ ആഭ്യന്തര ക്രിക്കറ്റിനേക്കാൾ ഐപിഎല്ലിന് മുൻഗണന നൽകാൻ തുടങ്ങിയിട്ടുണ്ട്, ഇത് പ്രതീക്ഷിക്കാത്ത ഒരു മാറ്റമാണ്. ഇന്ത്യൻ ക്രിക്കറ്റ് നിലകൊള്ളുന്ന അടിസ്ഥാനം ആഭ്യന്തര ക്രിക്കറ്റാണ്, കായികരംഗത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടിൽ അതിനെ ഒരിക്കലും വിലകുറച്ചുകാണിച്ചിട്ടില്ല,” ഇന്ത്യൻ എക്‌സ്പ്രസിന് നല്കിയ കത്തില്‍ ജയ് ഷാ എഴുതിയതാണ് ഈ വാക്കുകള്‍.ഇന്ത്യന്‍ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ കളിച്ചില്ല എങ്കില്‍ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നും കത്തില്‍ അദ്ദേഹം പറഞ്ഞു.