മുസ്തഫിസുർ റഹ്മാനു തലക്ക് പരിക്ക് ; താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പരിചയസമ്പന്നനായ ഇടങ്കയ്യൻ പേസർ മുസ്തഫിസുർ റഹ്മാനെ ഞായറാഴ്ച ബംഗ്ലാദേശ് പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ പരിക്ക് ഏറ്റു.ലിറ്റൺ ദാസില്‍ നിന്നുമാണ് ഈ പിഴവ് സംഭവിച്ചത്.ഇതിന് ശേഷം റഹ്മാനെ എത്രയും പെട്ടെന്നു തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ കോമില്ല വിക്ടോറിയൻസ് നെറ്റ്സിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടം.എന്നിരുന്നാലും, തുടർന്നുള്ള സിടി സ്കാനുകൾ 28 കാരനായ റഹ്മാൻ്റെ തലക്ക് ആന്തരിക പരിക്കുകൾ ഇല്ല എന്ന് തെളിയിച്ചു.പരിശീലനത്തിനിടെ ഒരു പന്ത് മുസ്തഫിസുർ റഹ്മാൻ്റെ ഇടത് പാരീറ്റൽ ഏരിയയിൽ (തല) നേരിട്ട് തട്ടി. അദ്ദേഹത്തിൻ്റെ പരിയേറ്റൽ ഏരിയയിൽ മുറിവ് ഉണ്ടായിട്ടുണ്ട്, രക്തസ്രാവം തടയാൻ ഞങ്ങൾ കംപ്രഷൻ ബാൻഡേജ് ഉപയോഗിച്ചു, ഉടൻ തന്നെ അദ്ദേഹത്തെ ഇംപീരിയൽ ആശുപത്രിയിലേക്ക് മാറ്റി, ”ബിസിബി മാധ്യമ പ്രസ്താവനയിൽ പറഞ്ഞു.വിക്ടോറിയൻസ് തിങ്കളാഴ്ച ബിപിഎല്ലിൽ സിൽഹെറ്റ് സ്‌ട്രൈക്കേഴ്‌സുമായി കളിക്കാനിരിക്കുകയാണ്, അവർ നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.