ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയില്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ ടീം
ഞായറാഴ്ച രാജ്‌കോട്ടിൽ സന്ദർശകരെ 434 റൺസിന് തകർത്ത് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്ത് വിട്ടു.400 റൺസോ അതിൽ കൂടുതലോ മാർജിനിൽ ഇന്ത്യന്‍ ടീം ജയിക്കുന്നത് ഇത് ആദ്യം ആയാണ്.ജയത്തോടെ പരമ്പരയിൽ 2-1 ന് മുന്നിലെത്താനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ ഓസ്‌ട്രേലിയക്ക് അരികില്‍ എത്താനും ഇത് സഹായിച്ചു.
രോഹിത് ശർമ്മ നയിക്കുന്ന ടീം ഇപ്പോൾ ഡബ്ല്യുടിസി പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.75% പോയിൻ്റുമായി ന്യൂസിലൻഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 59.52 ശതമാനവുമായി ഇന്ത്യ രണ്ടാമതും 55 ശതമാനവുമായി ഓസ്‌ട്രേലിയ തൊട്ടുപിന്നിലാണ്.നിലവിലെ സൌത്ത് ആഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കിയ കിവികള്‍ക്ക് ഇനിയുള്ള എതിരാളി ഓസീസ് ആണ്.20 ഓവര്‍ ലോകക്കപ്പ് തുടങ്ങുന്നതിന് മുന്പു ഓസീസുമായി രണ്ടു ടെസ്ട് മല്‍സരങ്ങള്‍ക്ക് കിവീസിന് തയ്യാറെടുക്കേണ്ടത് ഉണ്ട്.ആ പരമ്പരയില്‍ പ്രകടനം വളരെ മികച്ചത് ആവേണ്ടത് ഇരു ടീമുകള്‍ക്കും നിര്‍ബന്ധം ഉണ്ട്.