വീണ്ടും പരാജയത്തിന്റെ പാതയിലേക്ക് മടങ്ങി ടോട്ടന്‍ഹാം
സീസണിന്റെ രണ്ടാം പകുതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ ടോട്ടന്‍ഹാം വീണ്ടും സഞ്ചരിച്ച വഴിയിലേക്ക് മടങ്ങുന്ന കാഴ്ചയാണ് കാണുന്നത്.ഇന്നലെ നടന്ന മല്‍സരത്തില്‍ ലീഗ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തുള്ള വൂള്‍വ്സ് ടോട്ടന്‍ഹാമിനെ 2-1 നു പരാജയപ്പെടുത്തി.മാഡിസണ്‍,സണ്‍ എന്നിവരുടെ ടീമിലേക്കുള്ള മടങ്ങി വരവ് പോലും ടോട്ടന്‍ഹാമിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പെഡ്രോ പോറോയും ഡെസ്റ്റിനി ഉഡോഗിയും ഇല്ലാത്തതിന്റെ പ്രശ്നം ഇന്നലെ ശരിക്കും ടോട്ടന്‍ഹാം മനസിലാക്കി.ഇത് കൂടാതെ പ്രഷര്‍ എല്ലാം ഏറ്റുവാങ്ങി കൊണ്ട് ഗാരി ഒനീലിൻ്റെ പ്രത്യാക്രമണ ഫൂട്ബോളിന് മുന്നില്‍ അധിക സമയം പിടിച്ച് നില്ക്കാന് ടോട്ടന്‍ഹാമിന് കഴിഞ്ഞില്ല.ജോവാ ഗോമസ് നേടിയ ഗോളില്‍ ടോട്ടന്‍ഹാമിനെതിരെ വൂള്‍വ്സ് ലീഡ് നേടി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഡെജൻ കുലുസെവ്സ്കിയില് നിന്നും മറു മരുന്ന് കണ്ടെത്താന്‍ ടോട്ടന്‍ഹാമിന് കഴിഞ്ഞു.തിരിച്ചുവരവിന്റെ നേരിയ സൂചന ടോട്ടന്‍ഹാം നല്കി എങ്കിലും വീണ്ടും അവര്‍ക്ക് മുന്നില്‍ വില്ലന്‍ ആയി അവതരിച്ച് കൊണ്ട് ഗോമസ് പ്രത്യക്ഷപ്പെട്ടു.