EPL 2022 European Football Foot Ball International Football Top News transfer news

ബെന്‍ളിക്ക് സൂചി കയറ്റാന്‍ ഇടം നല്‍കാതെ ആഴ്സണല്‍

February 18, 2024

ബെന്‍ളിക്ക് സൂചി കയറ്റാന്‍ ഇടം നല്‍കാതെ ആഴ്സണല്‍

ശനിയാഴ്ച ടർഫ് മൂറിൽ ബേൺലിയെ ആഴ്‌സണൽ 5-0 ന് തകർത്ത് പ്രീമിയർ ലീഗില്‍ തങ്ങളുടെ മടങ്ങി വരവ് കൂടുതല്‍ ശക്തമാക്കി.ജയം നേടി എങ്കിലും ഇന്നലെ ജയം നേടിയ ലിവര്‍പൂള്‍ തന്നെ ഇപ്പോഴും ഒന്നാം സ്ഥാനത്ത് ഉള്ളത്.പ്രീമിയര്‍ ലീഗില്‍ ഇത്തവണ ടൈറ്റിലിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ആഴ്സണല്‍-സിറ്റി-ലിവര്‍പൂള്‍ എന്നീ ടീമുകള്‍ തമ്മില്‍ ഉള്ള ത്രികോണ മല്‍സരം ആണ് ഇപ്പോള്‍ കണ്ടു വരുന്നത്.

 

4 ആം മിനുട്ടില്‍ മാർട്ടിൻ ഒഡെഗാർഡ് നേടിയ ബോക്സിന് പുറത്തു നിന്നുള്ള ഗോളില്‍ നിന്നും ലീഡ് നേടി കൊണ്ടാണ് ആഴ്സണല്‍ മല്‍സരത്തിലേക്ക് കടന്നു വന്നത്.ലിയാൻഡ്രോ ട്രോസാർഡിനെ ഫൗൾ ചെയ്തതിന് ശേഷം 41 ആം മിനുട്ടില്‍ പെനാല്‍റ്റി കിക്ക് എടുത്ത സാക്ക ലീഡ് ഇരട്ടിയാക്കി.47 ആം മിനുട്ടില്‍ വീണ്ടും ഗോള്‍ നേടിയ സാക്ക നാല്‍പതോളം മിനുറ്റ് ശേഷിക്കുമ്പോള്‍ തന്നെ  ആഴ്സണലിനു വിജയം ഉറപ്പിച്ച് കൊടുത്തു.66 ആം മിനുട്ടില്‍ ട്രോസാര്‍ഡും 78 ആം മിനുട്ടില്‍ കായി ഹാവെര്‍ട്ട്സും കൂടി ഗോള്‍ കണ്ടെത്തിയതോടെ മല്‍സരത്തിനു ആഴ്സണല്‍ വിചാരിച്ച പോലത്തെ ഒരു പരിസമാപ്തി തന്നെ ലഭിച്ചു.

Leave a comment