പ്രീമിയര്‍ ലീഗില്‍ നില കടുപ്പത്തില്‍ ആക്കാന്‍ ആഴ്സണല്‍
ലിവര്‍പൂള്‍,സിറ്റി ടീമുകളുടെ ഉറക്കം ആഴ്സണല്‍ ടീം കളഞ്ഞിട്ട് ഇന്നേക്ക് ആറാം നാള്‍.ശക്തര്‍ ആയ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ആറ് ഗോളിന് ഗണേര്‍സ് പരാജയപ്പെടുത്തിയതോടെ പ്രീമിയര്‍ ലീഗില്‍ ഇത്തവണ തങ്ങള്‍ വന്നിരിക്കുന്നത് വെറുതെ കാഴ്ച്ച കാണാന്‍ അല്ല എന്നു ക്ലബ് ക്ലോപ്പിനും പെപ്പിനും മുന്നറിയിപ്പ് ആര്‍ട്ടേട്ടയും സംഘവും നല്കി കഴിഞ്ഞു.
ഇന്നതെ മല്‍സരത്തില്‍ മൈക്കല്‍ ആര്‍ട്ടേട്ട തന്‍റെ മുന്‍ സഹ താരം ആയ വിന്‍സന്‍റ് കമ്പനി നയിക്കുന്ന ബെന്‍ളിയുമായി ഏറ്റുമുട്ടും.ഇതിന് മുന്നേ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആഴ്സണല്‍ ബെന്‍ളിയെ പരാജയപ്പെടുത്തിയിരുന്നു.നിലവില്‍ ലീഗ് പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത്താണ് അവര്‍.പ്രീമിയര്‍ ലീഗിലേക്ക് ഈ സീസണില്‍ പ്രമോഷന്‍ ലഭിച്ച ബെന്‍ളിക്ക് ചാംപ്യന്‍ഷിപ്പിലെ ഫോം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.ഈ പോക്ക് തുടര്‍ന്നാല്‍ അവര്‍ തിരിച്ച് ചാംപ്യന്‍ഷിപ്പിലേക്ക് തന്നെ തിരിച്ച് പോകും.ഇന്ന് ഇന്ത്യന്‍ സമയം എട്ടര മണിക്ക് ടര്‍ഫ് മൂറില്‍ വെച്ചാണ് കിക്കോഫ്.