EPL 2022 European Football Foot Ball International Football Top News transfer news

സല മടങ്ങി എത്തുന്നു ; ആത്മവിശ്വാസ കൊടുമുടിയില്‍ ലിവര്‍പൂള്‍

February 17, 2024

സല മടങ്ങി എത്തുന്നു ; ആത്മവിശ്വാസ കൊടുമുടിയില്‍ ലിവര്‍പൂള്‍

എതിരാളികള്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും അഞ്ചു പോയിന്റിന്റെ ലീഡ് നേടുന്നതിന് വേണ്ടി ലിവര്‍പൂള്‍ ഇന്ന് ബ്രെന്‍റ്ഫോര്‍ഡിനെ പ്രീമിയര്‍ ലീഗില്‍ നേരിടും.ബ്രെന്‍റ്ഫോര്‍ഡ് ഹോം ഗ്രൌണ്ട് ആയ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ പന്ത്രണ്ടര മണിക്ക് ആണ് കിക്കോഫ്.ലീഗില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം നേടിയത് ലിവര്‍പൂള്‍ ആയിരുന്നു.

Egypt's Mohamed Salah reacts on January 7, 2024

 

നിലവില്‍ ലിവര്‍പൂള്‍ ഒരു മികച്ച ട്രാക്ക് റണ്ണില്‍ ആണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചു മല്‍സരത്തില്‍ നാലിലും ആധികാരികം ആയി ജയം നേടിയ  ലിവര്‍പൂള്‍ ആഴ്സണല്‍,മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് ലീഗ് കിരീടം നേടുന്നതിന് വലിയ വെല്ലുവിളികള്‍ ആണ് ഉയര്‍ത്തുന്നത്.കൂടാതെ ടീമിലേക്ക് സലയും കൂടെ മടങ്ങി എത്തുന്നതോടെ റെഡ്സിന്റെ  അറ്റാക്കിങിന് മൂര്‍ച്ച ഏറും.ഗോള്‍ കീപ്പര്‍ ആലിസണ് ഹാംസ്ട്രിംഗ് പരിക്ക് പരിശീലനത്തില്‍ ഏറ്റതായി റിപ്പോര്‍ട്ട് ഉണ്ട്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ റെഡ്സ് വല കാക്കാന്‍ പോകുന്നത് കായോംഹിന്‍ കെല്ലെഹർ ആയിരിയ്ക്കും.

Leave a comment