ടി20 ലോകകപ്പിലും ഇന്ത്യയുടെ കോച്ച് രാഹുല്‍ ദ്രാവിഡ് തന്നെ
ഈ വർഷം ജൂണിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2024 വരെ രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു.കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ദ്രാവിഡിൻ്റെ കരാർ അവസാനിച്ചു, എന്നാൽ ബിസിസിഐ തലവന്‍ ഡിസംബർ-ജനുവരി ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മറ്റ് സപ്പോർട്ട് സ്റ്റാഫുകൾക്കൊപ്പം തൻ്റെ റോളിൽ തുടരാൻ ദ്രാവിഡിനോട് ആവശ്യപ്പെട്ടു.
ദ്രാവിഡിന് വീണ്ടും അവസരം നല്‍കുന്നതില്‍ പലര്‍ക്കും എതിര്‍ അഭിപ്രായം ഉണ്ട്.എന്നാല്‍ അദ്ദേഹത്തെ പോലൊരു സീനിയര്‍ താരത്തിന്‍റെ സേവനം നിലനിര്‍ത്തുന്നതില്‍ തനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല എന്നായിരുന്നു ഷാ നല്കിയ ഉത്തരം.t20 ലോകക്ക്പ്പ് തുടങ്ങുന്നതിന് മുന്‍പ് ദ്രാവിഡുമായി ചര്‍ച്ച നടത്താന്‍ ഏറെ കാര്യങ്ങള്‍ ഉണ്ട് എന്നും നിലവില്‍ കോച്ചിന് പതിവില്‍ ഏറെ തിരക്ക് ആണ് എന്നും ജയ് ഷാ കൂട്ടിച്ചേര്‍ത്തു.