ബിസിസിഐയുടെ വാക്കിന് വില കല്‍പ്പിക്കാതെ ഇഷാന്‍ കിഷന്‍ മുംബൈക്ക് വേണ്ടി പരിശീലനം നടത്തുന്നു
ഇഷാന്‍ കിഷന്‍റെ പ്രവര്‍ത്തിയില്‍ ബിസിസിഐയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ഏറെ ക്ഷുഭിതര്‍ ആണ്. മാനസിക പിരിമുറുക്കം കാരണം താരം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പിന്മാറിയിരുന്നു.എന്നാല്‍ താരത്തിനോട് ദ്രാവിഡും മറ്റും ഇടവേള സമയത്ത് രഞ്ജി ക്രിക്കറ്റ് കളിയ്ക്കാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ താരം അത് കേള്‍ക്കാന്‍ കൂട്ട് ആക്കിയില്ല.
വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൻ്റെ പശ്ചാത്തലത്തിൽ രഞ്ജി കളിയ്ക്കാന്‍ താരം വിസമ്മതിക്കുകയായിരുന്നു.ഫെബ്രുവരി 16ന് ആരംഭിക്കുന്ന ജാർഖണ്ഡിൻ്റെ അവസാന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് മത്സരം രാജസ്ഥാനെതിരെ കളിക്കാൻ ബിസിസിഐ മാനേജ്‌മെൻ്റ് ഇഷാനെ അറിയിച്ചു. പക്ഷേ, വിക്കറ്റ് കീപ്പർ ബാറ്റർ ആ മത്സരം നഷ്ടപ്പെടുത്തി. ഇത് അദ്ദേഹം മാത്രമല്ല, കുറച്ചുകാലമായി ക്രിക്കറ്റ് ആക്ഷനിൽ നിന്ന് വിട്ടുനിന്ന പേസർ ദീപക് ചാഹറും തൻ്റെ രഞ്ജി ട്രോഫി പ്രതിബദ്ധതകൾ അവഗണിക്കാൻ തീരുമാനിച്ചതും ബിസിസിഐയെ രോഷത്തില്‍ ആഴ്ത്തിയിരിക്കുന്നു.ഏതാനും ആഴ്ചകൾക്ക് മുമ്പ് റിലയൻസ് സ്റ്റേഡിയത്തിൽ ഇഷാൻ കിഷൻ ഹാർദിക്കും ക്രുണാൽ പാണ്ഡ്യക്കുമൊപ്പം പരിശീലനത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.