യുവ ജര്‍മന്‍ മിഡ്ഫീല്‍ഡറെ സൈന്‍ ചെയ്യാന്‍ എസി മിലാന്‍ പോള്‍ പൊസിഷനില്‍ !!!!!!!!!!!
ഷാൽക്കെ 04-ൻ്റെ മിഡ്ഫീൽഡറായി കളിക്കുന്ന ഒരു ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ഫ്രോസൺ അസാന ഔഡ്രാഗോ.താരം ജൂനിയര്‍ ഫൂട്ബോള്‍ കളിക്കുമ്പോള്‍ തന്നെ യൂറോപ്പിലെ പല മുന്‍ നിര ക്ലബുകളും അദ്ദേഹത്തെ സൈന്‍ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.എന്നാല്‍ ഈ സമ്മറില്‍ അവരെ എല്ലാം കടത്തി വെട്ടി എസി മിലാന്‍ താരത്തെ സ്വന്തമാക്കും.
താരത്തിനു വേണ്ടി നാപൊളിയും റേസില്‍ ഉള്ളതിനാല്‍ ഡീല്‍ എത്രയും പെട്ടെന്നു അവസാനിപ്പിക്കാന്‍ ആണ് മിലാന്‍റെ ലക്ഷ്യം.താരത്തിന്റെ റിലീസ് ക്ലോസ് 12 മില്യണ്‍ യൂറോയാണ്.ഇത് കൂടാതെ ഷാല്‍ക്കേ റിലഗേഷന്‍ സോണില്‍ ആയതിനാല്‍ എന്തു ത്യാഗം സഹിച്ചായാലും താരം ടീം വിടും എന്നത് തീര്‍ച്ച.താരത്തിനും എസി മിലാനിലേക്ക് വരാന്‍ ഏറെ താല്‍പര്യം ഉണ്ട്.ഏജന്റുമായി ക്ലബ് ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചകള്‍ എല്ലാം മികച്ച രീതിയില്‍ ആണ് അവസാനിച്ചത്.