രണ്ടാം ടെസ്ട് മല്‍സരം : ഉരുളക്ക് ഉപ്പേരി നല്കി സൌത്ത് ആഫ്രിക്ക
ബുധനാഴ്ച നടന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൻ്റെ രണ്ടാം ദിനത്തില്‍ കിവീസിന് തിരിച്ചടി.ഇന്നലതെ ദിനം അവസാനിക്കുമ്പോള്‍ ന്യൂസിലൻഡ് 211 റൺസിന് ഓൾഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് 31 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്.ഹാമിൽട്ടണിൽ നേരത്തെ ആദ്യ ഇന്നിംഗ്‌സിൽ 242 റൺസിന് പുറത്തായ പ്രോട്ടീസിനായി ഓഫ് സ്പിന്നർ ഡെയ്ൻ പീഡ് 5-89 എന്ന കരിയറിലെ മികച്ച ബോളിങ് ഫിഗര്‍ പുറത്ത് എടുത്തു.
ആദ്യ ദിനത്തില്‍ രചിന്‍ രവീന്ദ്രയായിരുന്നു താരം.രണ്ടാം ദിനം 220-6 എന്ന നിലയില്‍ കളി ആരംഭിച്ച സൌത്ത് ആഫ്രിക്കന്‍ ടീമിന് ആകപ്പാടെ 22 റണ്‍സെ നേടാന്‍ കഴിഞ്ഞുള്ളൂ.നാലില്‍ മൂന്നു ആഫ്രിക്കന്‍ താരങ്ങളെ പുറത്താക്കി കൊണ്ട് വിൽ ഒ റൂർക്ക് കളി പെട്ടെന്നു അവസാനിപ്പിച്ചു.മറുപടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കിവീസിനെയും അതേ കളി കൊണ്ട് തന്നെ ദക്ഷിണാഫ്രിക്ക നേരിട്ടു.ഡെയ്ൻ പീഡിന്‍റെ കുത്തി തിരിയുന്ന പന്തുകളും അത് പോലെ ഡെയ്ൻ പാറ്റേഴ്സന്‍റെ ഉശിരന്‍ പേസ് ബോളിങ്ങിനും മുന്നില്‍ ന്യൂസിലാന്‍റ് ചൂളി പോയി.43 റണ്‍സ് നേടി കെയിന്‍ വില്യംസണ്‍ ആണ് അവരുടെ ടോപ് സ്കോറര്‍.