അഫ്ഗാന്‍ – ശ്രീലങ്ക അവസാന ഏകദിനം ഇന്ന്
മൂന്നാമത്തെയും അവസാനത്തെയും ഏകദിന പരമ്പര കളിക്കുന്നതിന് വേണ്ടി പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയും അഫ്ഗാനിസ്താനും ഇന്ന് ഒത്തു കൂടും.ഇന്ത്യന്‍ സമയം രണ്ടര മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജയം നേടിയ ലങ്ക പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

ഇന്നതെ മല്‍സരത്തിലും ജയം നേടി പരമ്പര വൈറ്റ് വാഷ് ചെയ്യാനുള്ള തിടുക്കത്തില്‍ ആണ് ഈ പുത്തന്‍ ലങ്കന്‍ ടീം.ഇതിന് മുന്നേ നടന്ന ഏക ടെസ്ട് മല്‍സരത്തിലും അഫ്ഗാന്‍ ടീമിനെ മുട്ടുകുത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.ശക്തമായ ബാറ്റിംഗ് ലൈന്‍ അപ്പു ആണ് അവരുടെ പ്രധാന ശക്തി.രണ്ടു ഏകദിന മല്‍സരങ്ങളിലും ടീം സ്കോര്‍ 300 കടത്താന്‍ അവര്‍ക്ക് കഴിഞ്ഞു.റഷീദ് ഖാന്‍ , മുജീബ് റഹ്മാന്‍ എന്നീ സ്പിന്നര്‍മാരുടെ അഭാവവും അഫ്ഗാനെ ഏറെ അലട്ടുന്നുന്നുണ്ട്.