എതിരാളികളെ പറപ്പിച്ച് റസല്‍ ; എയറില്‍ കയറി ഓസീസ് ബോളിങ് നിര
ഓസ്ട്രേലിയന്‍ മണ്ണില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും t20 മല്‍സരത്തില്‍ ഓസീസിനെ നിര്‍ത്തി പൊരിച്ച് വെസ്റ്റ് ഇന്‍ഡീസ്.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ടീം 200 കടത്താന്‍ കരീബിയന്‍സിന് കഴിഞ്ഞിരുന്നു.ഇന്നും അത് സംഭവിച്ചിരിക്കുന്നു.ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഇരുപതു ഓവറില്‍ ആറ് വിക്കറ്റ് നഷ്ട്ടത്തില്‍ 220 റണ്‍സ് നേടിയിട്ടുണ്ട്.
![](https://c.ndtvimg.com/2024-02/4vlsbsfo_team-australia-afp_625x300_13_February_24.jpg?im=FitAndFill,algorithm=dnn,width=806,height=605)
മൂന്നു ഓവറില്‍ 17 റണ്‍സിന് 3 വിക്കറ്റ് എന്ന അവസ്ഥയില്‍ നിന്നും വിന്‍ഡീസിനെ ഉയര്‍ത്തി എഴുന്നേല്‍പ്പിച്ചത് റോസ്റ്റന്‍ ചെസ് (20 പന്തില്‍ 37 റണ്‍സ് ), റോവ്മന്‍ പവല്‍ (14 പന്തില്‍ 21 റണ്‍സ് ) എന്നിവര്‍ ആണ്.ഇരുവരും പോയതോടെ ആ ദൌത്യം ഷെർഫാൻ റഥർഫോർഡ്, ആന്ദ്രെ റസ്സൽ എന്നിവര്‍ ഏറ്റെടുത്തു.66 പന്തില്‍ 139 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയ ഇരുവരും വിന്‍ഡീസ് സ്കോര്‍ 200 കടത്തി.റസലിന് ബോളര്‍മാരെ വലിച്ച് കീറാന്‍ ദൌത്യം ഏല്‍പ്പിച്ച് ഷെർഫാൻ റഥർഫോർഡ്(40 പന്തില്‍ 67 റണ്‍സ് ) ഒരറ്റത്ത് നങ്കൂരം ഇട്ടിരുന്നു.29 പന്തില്‍ 71 റണ്‍സ് നേടിയ റസല്‍ 19.4 ഓവറില്‍ ആണ് പുറത്തായത്.221 റണ്‍സ് വിജയലക്ഷ്യവുമായി ഓസീസ് പട ഉടന്‍ തന്നെ ബാറ്റിങ് ആരംഭിക്കും.4 ഓവറില്‍ 65 റണ്‍സ് വഴങ്ങിയ ആഡം സാമ്പയാണ് കൂട്ടത്തിലെ ഏറ്റവും വലിയ തല്ല് കൊള്ളി.