രചിന്‍ രവീന്ദ്രയുടെ തിരിയുന്ന പന്തുകള്‍ക്ക് മറുപടി നല്കാന്‍ കഴിയാതെ ദക്ഷിണാഫ്രിക്ക
തങ്ങളുടെ നാട്ടില്‍ നടക്കുന്ന ടെസ്ട് പരമ്പരയില്‍ സൌത്ത് ആഫ്രിക്കന്‍ ടീമിനെതിരെ രണ്ടാമത്തേതും അവസാനത്തെയും മല്‍സരം ജയിക്കാന്‍ ഉറച്ച് കിവീസ്.ഇന്ന് രാവിലെ ഇന്ത്യന്‍ സമയം മൂന്നര മണിക്ക് ആരംഭിച്ച മല്‍സരത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ ബ്ലാക്ക് കാപ്സിന് കഴിഞ്ഞു.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൌത്ത് ആഫ്രിക്ക 89 ഓവര്‍ ബാറ്റ് ചെയ്തപ്പോള്‍ ആറ് വിക്കറ്റ് നഷ്ട്ടത്തില്‍ 220 റണ്‍സ് നേടിയിട്ടുണ്ട്.

21 ഓവറില്‍ നിന്നു 33 റണ്‍സ് വിട്ടു കൊടുത്ത് മൂന്നു വിക്കറ്റുകള്‍ നേടിയ രചിന്‍ രവീന്ദ്രയാന് ആഫ്രിക്കന്‍ ടീമിന്‍റെ ബാറ്റിങ് ഓര്‍ഡറിന് കുരുക്ക് ഇട്ടത്.150 റണ്‍സിന് ആറ് വിക്കറ്റ് നഷ്ട്ടത്തില്‍ ഒരു സാഹചര്യത്തില്‍ ആദ്യ ദിനം തന്നെ ഓള്‍ ഔട്ട് ആകും എന്ന അവസ്ഥയില്‍ ആയിരുന്നു അവര്‍,എന്നാല്‍ ഏഴാം വിക്കറ്റില്‍ റുവാന്‍ ഡേ സ്വാർഡ്(55*),ഷോൺ വോൺ ബെർഗ്(34*) എന്നിവരുടെ പാര്‍ട്ട്ണര്‍ഷിപ്പ് ആണ് സൌത്ത് ആഫ്രിക്കയ്ക്ക് രക്ഷക്ക് എത്തിയത്.എഴുപത് റണ്‍സിന്‍റെ പാര്‍ട്ട്ണര്‍ഷിപ്പ് ഈ മല്‍സരത്തിന്റെ വളരെ അത്യാവശ്യ ഘട്ടത്തില്‍ ആയിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്.നാളത്തെ ദിവസം ഈ രണ്ടു ബാറ്റര്‍മാര്‍ക്ക് എത്ര നേരം ക്രീസില്‍ നില്ക്കാന്‍ കഴിയും എന്നതിനെ അനുസരിച്ച് ഇരിക്കും സൌത്ത് ആഫ്രിക്കയുടെ ഈ മല്‍സരത്തിലെ വിജയ സാധ്യത.