തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ മഞ്ഞപ്പടയെ അവരുടെ ഹോമില്‍ പരാജയപ്പെടുത്തി കൊണ്ട് പഞ്ചാബ് അവരുടെ പോയിന്‍റ് നില മെച്ചപ്പെടുത്തി.3-1 നു ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പഞ്ചാബിന് മുന്നില്‍ അടിയറവ് പറഞ്ഞത്.ഐഎസ്എല്‍ ലീഗ് രണ്ടാം ഭാഗം ആരംഭിച്ചതിന് ശേഷം ഇത് തുടര്‍ച്ചയായ രണ്ടാം പരാജയം ആണ് കേരളം നേരിടുന്നത്.

39 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്ഥിരം പോലെ തന്നെ ലീഡ് നേടി എടുത്തു.മിലോസ് ഡ്രൻസിക് ആണ് ഗോള്‍ നേടിയത്.വിന്റര്‍ ട്രാന്‍സ്ഫര്‍ സൈനി ആയ വിൽമർ ജോർദാൻ ഗിൽ ആദ്യ പകുതി തീരും മുന്നേ തന്നെ പഞ്ചാബിന് സമനില ഗോള്‍ നേടി കൊടുത്തു.61 ആം മിനുട്ടില്‍ അടുത്ത ഗോള്‍ നേടി വീണ്ടും ജോർദാൻ ഗിൽ തന്നെ കേരളത്തിന്റെ വില്ലന്‍ റോള്‍ കെട്ടി.താരം നേടിയ രണ്ടു ഗോളിനും അസിസ്റ്റ് ഒരുക്കിയത് മദിഹ് തലാൽ ആയിരുന്നു.തിരിച്ചുവരാനുള്ള ലക്ഷ്യം മനസ്സില്‍ വെച്ച് ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പോരാടി എങ്കിലും ലൂക്കാ മാജ്ക്കന്നിന്‍റെ പെനാല്‍റ്റി ഗോളില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി വിധി എന്ന് കരുതി നേരിടാനുള്ള യോഗമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ.