എവര്ട്ടന് താരം അമദോ ഒനാനയെ സൈന്‍ ചെയ്യാന്‍ മുന്‍പന്തിയില്‍ ബാഴ്സലോണ
ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയ അമാഡോ ഒനാനക്ക് വേണ്ടിയുള്ള സൈനിങ് റേസില്‍ ബാഴ്സലോണ ചേരും എന്ന് റിപ്പോര്‍ട്ട്.എന്നാല്‍ താരത്തിനു വേണ്ടി ക്ലബ് ചോദിക്കുന്ന തുക ഒന്നു കുറക്കാന്‍ ബാഴ്സ ആവശ്യപ്പെടും എന്നത് തീര്‍ച്ച !!!!!അദ്ദേഹത്തിന് വേണ്ടി ഇംഗ്ലിഷ് ക്ലബ് ആവശ്യപ്പെടുന്നത് 51 മില്യണ്‍ പൌണ്ട് ആണ്.!!!!!!
മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ചെൽസി എന്നിവയെല്ലാം അദ്ദേഹത്തെ ട്രാന്‍സ്ഫര്‍ ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.22 കാരനായ ബെൽജിയൻ ഇൻ്റർനാഷണൽ താരം 2022 ഓഗസ്റ്റിൽ വെസ്റ്റ് ഹാമിനെ ഒഴിവാക്കി 33.5 മില്യൺ പൗണ്ടിന് ലില്ലിൽ നിന്ന് ഗുഡിസൺ പാർക്കിലെത്തി.ഫ്രാങ്ക് ലാംപാർഡിൻ്റെ കീഴിൽ അദ്ദേഹം തൽക്ഷണം ഒരു പ്രധാന കളിക്കാരനായി മാറി.ലംപാര്‍ഡ് പോയി എങ്കിലും ഷോണ്‍ ഡൈക്കിന് കീഴില്‍ അദ്ദേഹം ടീമിന്റെ അവിഭാജ്യ താരങ്ങളില്‍ ഒരാള്‍ ആയി മാറി.സെര്‍ജിയോ ബുസ്ക്കറ്റ്സിന് ശേഷം ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറെ സൈന്‍ ചെയ്യാന്‍ ബാഴ്സ വളരെ അധികം കഷ്ട്ടപ്പെടുകയാണ് ഇപ്പോള്‍.






































