പൊരുതി എങ്കിലും റണ്‍ മല കയറാന്‍ അഫ്ഗാന് കഴിഞ്ഞില്ല
പാത്തും നിസ്സാങ്കയുടെ റെക്കോർഡ് ഇരട്ട സെഞ്ചുറിയുടെ പിൻബലത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ 42 റൺസിന് പരാജയപ്പെടുത്തി. 382 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ, മുഹമ്മദ് നബിയുടെയും അസ്മത്തുള്ള ഒമർസായിയുടെയും സെഞ്ചുറികളുടെ മികവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസിലെത്തി.ഫെബ്രവരി പതിനൊന്നിന് ആണ് രണ്ടാമത്തെ ഓഡിഐ.ശ്രീലങ്കന്‍ ടീമിനെതിരെ ബാറ്റ് കൊണ്ട് പോരാടിയത് അഫ്ഗാന്‍ ടീമിന് അടുത്ത മല്‍സരത്തിലേക്കുള്ള ആത്മവിശ്വാസം നല്കുന്നു.

2000-ൽ ഇന്ത്യയ്‌ക്കെതിരെ സനത് ജയസൂര്യ നേടിയ 189 റൺസ് എന്ന ദീർഘകാല റെക്കോർഡ് തകർത്ത് ശ്രീലങ്കയുടെ ആദ്യ ഏകദിന ഡബിൾ സെഞ്ച്വറിയായിരുന്നു നിസ്സാങ്ക ഇന്നലെ നേടിയത്.ഏകദിനത്തിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ വ്യക്തിഗത സ്‌കോർ കൂടിയായിരുന്നു ഇത്.ശ്രീലങ്കയുടെ 382 റണ്‍സ് എന്ന വിജയ ലക്ഷ്യം നേരിടാന്‍ എത്തിയ അഫ്ഗാന്‍ ടീമിന് തുടക്കത്തില്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.ഒരു ഘട്ടത്തില്‍ അവരുടെ ടീം ടോട്ടല്‍ 100 കടക്കുമോ എന്ന് വരെ തോണിച്ചിരുന്നു.എന്നാല്‍ ആറാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍ 242 റണ്‍സ് നേടിയ അഫ്ഗാന്‍ ബാറ്റിംഗ് ജോഡികള്‍ അവരെ 300 ലേക്ക് എത്തിച്ചു.മൊഹമദ് നബി(136) 46 ഓവറില്‍ പുറത്തായി എങ്കിലും അസ്മത്തുള്ള ഒമർസായി(149*) 50 ഓവര്‍ തീരുന്ന വരെയും തന്‍റെ പോരാട്ടം തുടര്‍ന്നു.