Cricket cricket worldcup Cricket-International Epic matches and incidents legends Renji Trophy Top News

ചരിത്രം സൃഷ്ട്ടിച്ച് പാത്തും നിസാങ്ക ; അഫ്ഗാനെതിരെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി ശ്രീലങ്ക

February 9, 2024

ചരിത്രം സൃഷ്ട്ടിച്ച് പാത്തും നിസാങ്ക ; അഫ്ഗാനെതിരെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി ശ്രീലങ്ക

പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ആദ്യ ഏകദിന മല്‍സരത്തില്‍ ശ്രീലങ്ക അഫ്ഗാന്‍ ടീമിനെതിരെ മികച്ച ടോട്ടല്‍ ഉയര്‍ത്തി.ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍  ടീം മൂന്നു വിക്കറ്റ് നഷ്ട്ടത്തില്‍ 381 റണ്‍സ് നേടിയിട്ടുണ്ട്.ഓപ്പണര്‍ പാത്തും നിസാങ്കയുടെ ഇരട്ട സെഞ്ചുറിയാണ് സിംഹളീസ് പോരാളികളെ ഭീമന്‍ സ്കോറിലേക്ക് നയിച്ചത്.ഏകദിന മല്‍സരത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യത്തെ ശ്രീലങ്കന്‍ ബാറ്ററായി അദ്ദേഹം മാറി.Sri Lanka vs Afghanistan 1st ODI Live Score and Updates from Pallekele -  India Today

 

 

139 പന്തില്‍ 210 റണ്‍സ് നേടിയ നിസാങ്കയുടെ വിക്കറ്റ്  അന്‍പത് ഓവര്‍ കഴിഞ്ഞിട്ടും എടുക്കാന്‍ അഫ്ഗാന്‍ ടീമിന് കഴിഞ്ഞില്ല.139 പന്തില്‍ 20 ബൌണ്ടറികളും എട്ട് സിസ്കറുകളും ഉള്‍പ്പെടുന്നത് ആയിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.അദ്ദേഹത്തിന് മികച്ച പിന്തുണയാണ് അവിഷ്ക ഫെര്‍ണാണ്ടോ (88 പന്തില്‍ 88 റണ്‍സ് ) നല്കിയത്.ആദ്യ വിക്കറ്റില്‍ തന്നെ ഇരു കൂട്ടരും 182 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പ് നേടി എടുത്തിരുന്നു.ഇവരെ കൂടാതെ സദീറ സമരവിക്രമ(36 പന്തില്‍ 45 റണ്‍സ് ) മാത്രമാണു ശ്രീലങ്കന്‍ നിരയില്‍ തരകേടില്ലാതെ ബാറ്റ് ചെയ്തത്. എല്ലാ അഫ്ഗാന്‍ ബോളര്‍മാരും താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ പത്തോവറില്‍ 44 റണ്‍സ് വഴങ്ങി 1  വിക്കറ്റ് എടുത്ത മുഹമദ് നബി പന്ത് കൊണ്ട് മികച്ച പ്രകടനം പുറത്ത് എടുത്തു.

Leave a comment