ശ്രീലങ്ക – അഫ്ഗാന് ഏകദിന പരമ്പര ഇന്ന് തുടങ്ങും
ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരയില്‍ അഫ്ഗാന് ടീമിന് ആതിഥേയത്വം വഹിക്കുകയാണ് ശ്രീലങ്ക.ഏകദിന പരമ്പര പല്ലേക്കലെയിലും ടി20 പരമ്പര ദാംബുള്ളയിലുമാണ് നടക്കുക.അടുത്തിടെ കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ നടന്ന ഏക ടെസ്റ്റിലാണ് ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയത്.അതില്‍ 10 വിക്കറ്റിന് സമഗ്രമായ വിജയം നേടി ശ്രീലങ്ക മികച്ച പ്രകടനം ആണ് നടത്തിയത്.
ലങ്കൻ ടീമിനെ നയിക്കാനുള്ള ചുമതല കുസാൽ മെൻഡിസിനാണ്. ചരിത് അസലങ്ക, ചാമിക കരുണരത്നെ, പാത്തും നിസ്സാങ്ക എന്നിവരുടെ എല്ലാം സാന്നിധ്യം ലങ്കന്‍ ടീമിന് ഏറെ കരുത്ത് പകരുന്നു.ഹഷ്മത്തുള്ള ഷാഹിദി അഫ്ഗാൻ ടീമിനെ നയിക്കും. വൈറ്റ് ബോൾ സ്പെഷ്യലിസ്റ്റുകളായ മുഹമ്മദ് നബി, റഹ്മാനുള്ള ഗുർബാസ്, ഫസൽഹഖ് ഫാറൂഖി എന്നിവരെ അഫ്ഗാൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, വിജയത്തോടെ പരമ്പര ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാന് ടീം.






































