” മോറീഞ്ഞോയെ പിന്നില്‍ നിന്നു കുത്തിയത് റോമന്‍ താരങ്ങള്‍ “
റോമന്‍ മാനേജര്‍ സ്ഥാനത്ത് നിന്നു മോറീഞ്ഞോയെ പുറത്താക്കിയത് ഫൂട്ബോള്‍ ലോകത്ത് മാത്രമല്ല മോറീഞ്ഞോക്ക് പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അദ്ദേഹത്തിന്റെ വിടവാങ്ങലിന് ശേഷം റോമ ഫോമില്‍ ആണ് കളിക്കുന്നത് എങ്കിലും മാനേജറെ യാതൊരു കാര്യവും ഇല്ലാതെ പുറത്താക്കി എന്നാണ് റോമന്‍ ആരാധകര്‍ പറയുന്നത്.ഇന്നലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം കളിക്കാരുടെ നിര്‍ദേശത്തില്‍ ആണത്രേ മോറീഞ്ഞോയെ ക്ലബ് പുറത്താക്കിയത്.

രണ്ട് യൂറോപ്യൻ കപ്പ് ഫൈനലുകളിലേക്ക് റോമയെ എത്തിക്കുകയും അതില്‍ ഒന്നില്‍ ജയിക്കാനും അവരെ കൊണ്ട് ജയിപ്പിക്കാനും ജോസിന് കഴിഞ്ഞിരുന്നു.താരങ്ങള്‍ ആണ് തന്നെ ചതിച്ചത് എന്ന് മനസിലാക്കിയ മോറീഞ്ഞോ 2022 ലെ യൂറോപ്പ കോൺഫറൻസ് ലീഗ് വിജയത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ കളിക്കാർ സമ്മാനമായി നൽകിയ ഒരു മോതിരം തിരികെ നൽകിയിരിക്കുന്നു.ഇറ്റാലിയൻ ഔട്ട്ലെറ്റ് ഇൽ മെസാഗെറോയുടെ അഭിപ്രായത്തിൽ മൗറീഞ്ഞോ അത് ക്യാപ്റ്റൻ ലോറെൻസോ പെല്ലെഗ്രിനിയുടെ ലോക്കറിൽ ഉപേക്ഷിച്ചതായി പറയപ്പെടുന്നു. തൻ്റെ മുൻ ടീമിന് ഒരു കുറിപ്പും അദ്ദേഹം നൽകി. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “നിങ്ങൾ പുരുഷന്മാരാകുമ്പോൾ, അത് എനിക്ക് തിരികെ തരൂ.”