ടോണി ക്രൂസിനെ ഫ്രീ ആയി സൈന്‍ ചെയ്യാനുള്ള ഓപ്ഷന് യുവൻ്റസിന്
ഇറ്റാലിയൻ ഔട്ട്ലെറ്റ് കാൽസിയോമെർകാറ്റോയുടെ റിപ്പോർട്ട് അനുസരിച്ച്, ടോണി ക്രൂസ് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരു ഫ്രീ ഏജൻ്റായി റയൽ മാഡ്രിഡ് വിട്ടേക്കാം.സീരി എ ക്ലബ് ആയ യുവന്റ്റസിലേക്ക് ജർമ്മൻ പ്ലേമേക്കറെ ഒരു ഫ്രീ ഏജന്റ് ആയി ഓഫര്‍ ചെയ്തിരിക്കുകയാണ് താരത്തിന്റെ ഏജന്റ്.ബയേണ്‍ മ്യൂണിക്കില്‍ നിന്നു തന്നെ ഒരു സൂപ്പര്‍ താരമായാണ് ക്രൂസ് എത്തിയത്.
എന്നാല്‍ റയലില്‍ താരം പുതിയ മാനം തന്നെ സൃഷ്ട്ടിച്ചു.മോഡ്രിച്ച്-ക്രൂസ്- കസമീരോ എന്ന മിഡ്ഫീല്‍ഡ് ട്രിയോ യൂറോപ്പിലെ തന്നെ ഏറ്റവും വിനാശകരമായ ഒന്നായി മാറി.ഇപ്പോള്‍ കസമീരോ യുണൈറ്റഡില്‍ ആണ്.മോഡ്രിച്ച് ആണെങ്കില്‍ കളിക്കുന്നും ഇല്ല.ഇനിയും ടീമില്‍ തുടരുന്നതില്‍ കാര്യമില്ല എന്ന് ക്രൂസ് തീരുമാനിച്ചെങ്കില്‍ അതില്‍ വലിയ അതിശയം ഒന്നുമില്ല.തന്റെ സ്പീഡ് കുറഞ്ഞു എന്ന് മനസിലാക്കിയ ക്രൂസിന്റെ തന്നെ തീരുമാനം ആണത്രെ സ്ലോ ഗെയിം ഉള്ള സീരി എ യിലേക്ക് പോകാനുള്ള പദ്ധതി.






































