വിറ്റോർ റോക്ക് ചുവപ്പ് കാർഡ് ; ബാഴ്സയുടെ അപ്പീല്‍ തള്ളി ലാലിഗ
അലാവസിനെതിരായ മല്‍സരത്തില്‍ വിറ്റോർ റോക്കിൻ്റെ വിവാദ ചുവപ്പ് കാർഡിനെതിരെ ബാഴ്‌സലോണയുടെ അപ്പീൽ പരാജയപ്പെട്ടു.ബ്രസീലിയൻ താരം ആണ് സമ്മര്‍ദത്തില്‍ ഉണ്ടായിരുന്ന ബാഴ്സലോണക്ക് മൂന്നാം ഗോള്‍ നേടി കൊടുത്ത് വിജയം ഉറപ്പാക്കിയത്.താരത്തിനു രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ചത് 72 ആം മിനുട്ടില്‍ ആയിരുന്നു.രണ്ടു കാര്‍ഡുകളും വളരെ ചെറിയ കാരണങ്ങള്‍ക്ക് ആണ് ലഭിച്ചത് എന്ന് സാവി മല്‍സരശേഷം അവകാശപ്പെട്ടു.

ഇതിനെതിരെ അപ്പീല്‍ അപ്പോള്‍ തന്നെ ബാഴ്സലോണ നല്കി.എന്നാല്‍ അവര്‍ നല്കിയ തെളിവുകള്‍ പൊന്നതല്ല എന്ന കാരണം കൊണ്ടായിരുന്നു മത്സര കമ്മിറ്റി അപ്പീൽ നിരസിച്ചത്.ഇതിനെതിരെ ബാഴ്സ സ്പോര്‍ട്ടിങ് ഡിറക്ടര്‍ ഡെക്കോ പരസ്യമായി വിമര്‍ശനം നടത്തിയിരുന്നു.ലീഗില്‍ എന്താണ് സംഭവിക്കുന്നത് എന്ന കാര്യത്തില്‍ തനിക്ക് ഒരു ഉറപ്പും ഇല്ല എന്ന് പറഞ്ഞ അദ്ദേഹം റോക്കിന് അടുത്ത ഗ്രാനാഡക്കെതിരെയുള്ള മല്‍സരത്തില്‍ കളിയ്ക്കാന്‍ കഴിയില്ല എന്നും വ്യക്തം ആക്കി.