നാപൊളിയില്‍ നിന്നും പിയോട്ടർ സീലിൻസ്കിയെ റാഞ്ചി ഇൻ്റർ മിലാൻ
ഫ്രീ ട്രാൻസ്ഫറിൽ നാപ്പോളി മിഡ്ഫീൽഡർ പിയോറ്റർ സീലിൻസ്കിയെ സൈൻ ചെയ്യാനുള്ള തീരുമാനത്തില്‍ ആണ് ഇന്റര്‍ മിലാന്.ഇറ്റാലിയൻ ചാമ്പ്യന്മാരുമായുള്ള കരാറിൻ്റെ അവസാന ആറ് മാസങ്ങളിൽ പ്രവേശിച്ച താരം പ്രീ-കോൺട്രാക്റ്റ് നിബന്ധനകൾ ചർച്ചകള്‍ നടത്തുന്നുണ്ട്.പ്രീമിയർ ലീഗിലേക്കോ ലാ ലിഗയിലേക്കോ ഒരു മാറ്റം ആയിരുന്നു താരം ആവശ്യപ്പെട്ടിരുന്നത്.താരത്തിനു വേണ്ടി ചുരുക്കം ചില ക്ലബുകള്‍ ഏജന്റുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച്, ഇൻ്റർ ഇപ്പോൾ സീലിൻസ്കിയുമായി വാക്കാലുള്ള കരാറിലെത്തി കഴിഞ്ഞിരിക്കുന്നു.പ്ലാൻ പോലെ നടന്നാല്‍ ഈ സീസണ് നാപൊളിയുമായി പൂര്‍ത്തിയാക്കി അദ്ദേഹം ജൂലൈയില്‍ മിലാനിലേക്ക് വണ്ടി കയറും.പ്രീ ക്വാര്‍ട്ടറില്‍ നാപൊളി ബാഴ്സലോണയെ ആണ് നേരിടാന്‍ പോകുന്നത്.കരാര്‍ നീട്ടാന്‍ താരം വിസമ്മതിച്ചത് മൂലം നോക്കൌട്ട് ടീമില്‍ താരത്തിനെ നാപൊളി ഉള്‍പ്പെടുത്താത്തതും വലിയ വാര്‍ത്തകള്‍ സൃഷ്ട്ടിച്ചിരുന്നു.എന്നാല്‍ അത് പ്രതികാര നടപടി അല്ല എന്നും തീര്‍ത്തൂം മാനേജറുടെ പ്ലാന്‍ ആണ് എന്നും നാപൊളി പ്രസിഡന്റ് മൗറോ മെലുസോ പറഞ്ഞു.