ഡാനി ആൽവസിൻ്റെ കേസ് വിചാരണയിൽ സ്പാനിഷ് കോടതി സാക്ഷിവിസ്താരം ആരംഭിച്ചു
ഡാനി ആൽവസിനെതിരായ കുറ്റ വിചാരണയിൽ സ്പാനിഷ് കോടതി സാക്ഷിവിസ്താരം ആരംഭിച്ചു.സ്പാനിഷ് നഗരത്തിലെ വിചാരണയുടെ തുടക്കത്തിൽ രണ്ടു സ്ത്രീകള്‍ ഡാനി ആൽവസ് തങ്ങളോട് മോശമായി പെരുമാറിയതായി അറിയിച്ചു.അന്നു രാത്രി കേസ് കൊടുത്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവും ആല്‍വസിനെതിരെ പരസ്യമായി രംഗത്ത് വന്നു.അദ്ദേഹം നല്കിയ മൊഴി അനുസരിച്ച് ആല്‍വസ് തങ്ങളെ വിഐപി എരിയയിലേക്ക് ക്ഷണിച്ചു എന്നും , ഇത് കൂടാതെ തന്‍റെ മുന്നില്‍ തന്നെ യുവതിയോട് മോശം ചേഷ്ട്ടകള്‍ നടത്തി എന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിന് ശേഷമുള്ള ആദ്യ പോലീസ് അഭിമുഖത്തിന് തയ്യാറെടുക്കാൻ വേണ്ടത്ര സമയം നൽകാത്തതും മാധ്യമങ്ങൾ സമാന്തരമായി വിചാരണ നേരിട്ടതിൻ്റെയും അടിസ്ഥാനത്തിൽ വിചാരണ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആൽവസിൻ്റെ അഭിഭാഷകൻ ഇനെസ് ഗാർഡിയോളയുടെ അഭ്യർത്ഥന തിങ്കളാഴ്ച നേരത്തെ കോടതി നിരസിച്ചിരുന്നു.40 കാരനായ മുൻ ബാഴ്‌സലോണ ഡിഫൻഡർ കഴിഞ്ഞ വർഷം ജനുവരിയിൽ അറസ്റ്റിലായി റിമാൻഡിലാണ്. ആദ്യം യുവതിയെ അറിയില്ല എന്നു പറഞ്ഞ ആല്‍വസ് പിന്നീട് അവരുടെ സമ്മത പ്രകാരം ആണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്നും തൻ്റെ വിവാഹബന്ധം സംരക്ഷിക്കാനാണ് താൻ അത് ആദ്യം നിഷേധിച്ചതെന്നും പിന്നീട് പറഞ്ഞു.