മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ മാർട്ടിനെസ് പരിക്കിനെ തുടർന്ന് രണ്ട് മാസം പുറത്ത് ഇരിക്കും
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ലിസാൻഡ്രോ മാർട്ടിനെസ് രണ്ട് മാസത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു.ഞായറാഴ്ച വെസ്റ്റ് ഹാമിനെതിരെ യുണൈറ്റഡ് 3-0 ന് വിജയിച്ചതിൻ്റെ രണ്ടാം പകുതിയിൽ വ്‌ളാഡിമിർ കൗഫലുമായി കൂട്ടിയിടിച്ച് മാർട്ടിനെസ് പിച്ച് വിടാന്‍ നിർബന്ധിതനായി.ഡിഫൻഡർ തിങ്കളാഴ്ച സ്‌കാൻ ചെയ്യപ്പെട്ടു , യുണൈറ്റഡ് അർജൻ്റീന ഇൻ്റർനാഷണൽ താരത്തിനു അടുത്ത എട്ടാഴ്ച നഷ്ടമാകുമെന്ന് സ്ഥിരീകരിച്ചു.
മാർട്ടിനെസിൻ്റെ പരിക്ക് വാര്‍ത്ത യുണൈറ്റഡ് മാനേജ്മെന്റിന് അല്പം ആശ്വാസം നല്കുന്നു എന്നാണ് പ്രമുഖ സ്പോര്‍ട്ട്സ് ചാനല്‍ ആയ ഈഎസ്പിഎന്‍ വെളിപ്പെടുത്തിയത്.താരത്തിന്‍റെ പരിക്കിനെ ആദ്യ മാത്രയില്‍ നിരീക്ഷിച്ചപ്പോള്‍ വലിയ സര്‍ജറി വേണ്ടിവരും എന്നു ക്ലബ് ഫിസിയോ പറഞ്ഞിരുന്നു.ഇപ്പോള്‍ എന്തായാലും അത് വേണ്ട എന്നു ഉറപ്പായി.മാർട്ടിനെസിൻ്റെ അഭാവം മാനേജർ എറിക് ടെൻ ഹാഗിന് വലിയ ഒരു പ്രഹരം തന്നെ ആണ്.നാല് മാസത്തിലധികം നഷ്ടമായതിന് ശേഷം, യുണൈറ്റഡിൻ്റെ അവസാന മൂന്ന് മത്സരങ്ങളില്‍ മാര്‍ട്ടിനസ് കളിച്ചിരുന്നു.ഇപ്പോള്‍ ടീമിലെ ഏറ്റവും മികച്ച ഡിഫണ്ടര്‍ അതും ഈ സമയത്ത് ടീമില്‍ ഇല്ലാത്തത് അവര്‍ക്ക് വലിയ തിരിച്ചടിയാണ്.