വിക്ടർ ഒസിംഹെൻ ആഫ്രിക്ക നേഷൻസ് കപ്പ് സെമിഫൈനലിൽ കളിയ്ക്കാന്‍ സാധ്യതയില്ല
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആഫ്രിക്ക നേഷൻസ് കപ്പ് സെമിഫൈനൽ മത്സരത്തില്‍ സ്റ്റാർ സ്ട്രൈക്കർ വിക്ടർ ഒസിംഹെൻ കളിക്കില്ല.തിങ്കളാഴ്ച രാത്രി ഐവറി കോസ്റ്റിലെ ബൂക്കിലേക്ക് ടീം പുറപ്പെടുമ്പോള്‍ ആണ് ഈ വാര്‍ത്ത ലോകം അറിയുന്നത്.ഉദരസംബന്ധമായ പ്രശ്നത്താൽ ആണത്രെ അദ്ദേഹത്തിന് കളിയ്ക്കാന്‍ കഴിയാതെ പോയത്.താരം മെഡിക്കൽ ക്ലിയറൻസ് ലഭിക്കുന്നതുവരെ അബിദ്ജാനിൽ താമസിക്കുമെന്നും പറഞ്ഞു.
അംഗോളയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ മല്‍സരത്തില്‍ പിച്ച് വിടുമ്പോള്‍ ഫോർവേഡ് ക്ഷീണിതനായി കാണപ്പെട്ടെങ്കിലും, വയറിലെ അസ്വസ്ഥത എന്താണെന്നോ അതിന് കാരണമായേക്കാമെന്നോ വ്യക്തമല്ല.നിലവിലെ ആഫ്രിക്കൻ പ്ലെയർ ഓഫ് ദി ഇയർ നഷ്ടപ്പെടുന്നത് നൈജീരിയയ്ക്ക് വലിയ തിരിച്ചടിയാകും.സ്ട്രൈക്കറുടെ ഉയർന്ന പ്രേസ്സിങ്ങും എതിരാളികളുടെ മാര്‍ക്കില്‍ നിന്നും വഴുതി പോകുന്ന പ്ലേയിങ് സ്റ്റൈലുമാണ് അദ്ദേഹത്തിനെ ഏറെ വിത്യസ്ഥന്‍ ആക്കുന്നത്.ടൂർണമെൻ്റിൽ ഇതുവരെ നൈജീരിയ നേടിയ ആറ് ഗോളുകളിൽ നാലിലും ഒസിംഹെൻ ഉൾപ്പെട്ടിട്ടുണ്ട്, ഇക്വറ്റോറിയൽ ഗിനിയക്കെതിരായ ഏക ഗോൾ നേടിയത് ഉൾപ്പെടെ. അദ്ദേഹത്തിന് പകരം നൈജീരിയന്‍ കോച്ച് ലെസ്റ്റർ സിറ്റിയുടെ കെലേച്ചി ഇഹിയാനാച്ചോ, ട്രാബ്സോൺസ്പോറിൻ്റെ പോൾ ഒനുവാച്ചു, ഒജിസി നൈസിൻ്റെ ടെറം മോഫി എന്നിവര്‍ക്ക് അവസരം നല്‍കിയേക്കും.






































