ഫോഡന്‍റെ പ്രകടനത്തിന്‍റെ മേനി വിളിച്ച് പറഞ്ഞ് പെപ്പ് ഗാര്‍ഡിയോള
തിങ്കളാഴ്‌ച വെസ്റ്റ് ലണ്ടനിൽ ബ്രെൻ്റ്‌ഫോർഡിനെതിരെ ഹാട്രിക്ക് നേടിയ ഫില്‍ ഫോഡന്‍റെ പ്രകടനത്തെ വാ തോരാതെ പ്രശംസിക്കുകയാണ് കോച്ച് പെപ്പ് ഗാര്‍ഡിയോള.മിഡ്ഫീല്‍ഡര്‍ അല്ലെങ്കില്‍ വിങ്ങര്‍ റോളില്‍ കളിക്കുന്ന താരം ഒരു ” അസാധാരണ കളിക്കാരന്‍” ആണ് എന്നും സിറ്റിയില്‍ തന്നെ കരിയര്‍ ആരംഭിച്ച താരം സിറ്റിയുടെ എക്കാലത്തെയും മികച്ച നിക്ഷേപം ആണ് എന്നും പെപ്പ് പറഞ്ഞു.

“വെറും 23 വയസ്.അതിനുള്ളില്‍ തന്നെ സിറ്റിക്ക് വേണ്ടി മാത്രം 250 മല്‍സരങ്ങള്‍.കൈ നിറയെ ഗോളുകളും അസിസ്റ്റുകളും.ഇത് കൂടാതെ പിച്ചില്‍ എത്രയും പെട്ടെന്ന് എതിരാളികളുടെ ബോക്സിലേക്ക് കയറാനുള്ള കഴിവും.ഇത് എല്ലാം താരം ചെയ്യുന്നത് വളരെ സിംമ്പിള്‍ ആയിട്ടാണ്.കളി പതിയെ ആണെങ്കിലും വേഗത കൂടിയത് ആണെങ്കിലും ഫോഡന് ഒരു പ്രശ്നവും ഇല്ല.അദ്ദേഹം ഈ ടീമുമായി എന്നെ പൊരുത്തപ്പെട്ടു കഴിഞ്ഞു.അദ്ദേഹം ഏത് വരെ പോകും എന്നു മാത്രം ആണ് എന്റെ സംശയം.ഫൂട്ബോളിനെ കുടുംബം പോലെ സ്നേഹിക്കുന്ന അദ്ദേഹത്തിന് ഇനിയും ഏറെ ഉയരങ്ങളില്‍ എത്താന്‍ ആകും.” പെപ്പ് മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.