റോമ , സെവിയ്യ ടീമുകള്‍ക്ക് ആധികാരിക ജയം !!!!
മോറീഞ്ഞോ പോയത് റോമയ്ക്ക് നല്ല കാലം കൊണ്ട് വന്നിരിക്കുകയാണ്.അദ്ദേഹത്തിന് പുറത്താകാലിന് ശേഷം റോമ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ജയം നേടിയിരിക്കുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ കാഗിലാരിയെ എതിരില്ലാത്ത നാല് ഗോളിന് ആണ് റോമന്‍ പടയാളികള്‍ പരാജയപ്പെടുത്തിയത്.ഇരട്ട ഗോള്‍ നേടിയ പൌലോ ഡിബാലയാണ് റോമന്‍ നിരയില്‍ തിളങ്ങി നിന്നത്.അദ്ദേഹത്തെ കൂടാതെ ലോറെൻസോ പെല്ലെഗ്രിനി, ഡീൻ ഹുയ്സെൻ എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.
റയോ വലക്കാനോയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് സെവിയ്യ താല്‍ക്കാലിക ആശ്വാസം കണ്ടെത്തി.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളിലെ ആകപ്പാടെ അവര്‍ നേടിയ ഒരേ ഒരു വിജയം മാത്രം ആണിത്.മൊറോക്കന്‍ താരം ആയ യൂസഫ് എൻ-നെസിരി നേഡീയ ഇരട്ട ഗോളില്‍ ആണ് സെവിയ്യ വിജയം കരസ്ഥമാക്കിയത്.ഇസി പലാസോൺ ആണ് വലക്കാനോക്ക് വേണ്ടി ഏക ഗോള്‍ നേടിയത്.വിജയത്തോടെ സെവിയ്യ പതിനേഴില്‍ നിന്നും പതിനഞ്ചാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.