ബുമ്ര , അശ്വിന്‍ കൂട്ടുകെട്ടില്‍ തകര്‍ന്നടിഞ്ഞു ഇംഗ്ലണ്ട് !!!!
ബുമ്ര – അശ്വിന്‍ വിചിത്രമായ ബോളിങ് കൂട്ടുകെട്ടിന് മുന്നില്‍ ഇംഗ്ലണ്ട് ടീമിന് അധിക നേരം പിടിച്ച് നില്ക്കാന്‍ കഴിഞ്ഞില്ല.399 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം വെച്ച് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ടീം 292 റണ്‍സിന് ഓള്‍ ഔട്ട് ആയി.രണ്ടാം ടെസ്ട് മല്‍സരത്തില്‍ ഇന്ത്യക്ക് 106 റണ്‍സിന്‍റെ വിജയം.നാലാം ദിനമായ ഇന്ന് അന്‍പത് ഓവറിനുള്ളില്‍ തന്നെ ഇംഗ്ലണ്ട് ബാറ്റര്‍മാരേ കൂടാരത്തിലേക്ക് പറഞ്ഞയക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞു.സ്കോര്‍:ഇന്ത്യ ഒന്നാം ഇന്നിങ്സ് : 396 – രണ്ടാം ഇന്നിങ്സ് :255 , ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ്: 253 – ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് : 292.

നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് ടീം വളരെ മികച്ച ഫോമില്‍ ആണ് കളിയ്ക്കാന്‍ തുടങ്ങിയത്.റെഹാന്‍ അഹ്മദ്,സാക്ക് ക്രാളി എന്നിവര്‍ പതിയെ ക്രീസില്‍ നങ്കൂരം ഇടാന്‍ തുടങ്ങി.ഇവരുടെ കൂട്ടുകെട്ട് തകര്‍ത്തത് അഷ്കര്‍ പട്ടേല്‍ ആണ്.പിന്നീട് വന്ന ഒലി പോപ്പ്,ജോ റൂട്ട് എന്നിവരെ പുറത്താക്കി കൊണ്ട് അശ്വിന്‍ ഇന്ത്യന്‍ വിജയത്തിനു വലിയ സംഭാവന നല്കി.സ്പിന്‍ നിര തുടങ്ങി വെച്ച് വിക്കറ്റ് കൊയ്ത് പിന്നീട് പേസര്‍മാര്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്.ബേയര്‍സ്റ്റോ,ഫോക്ക്സ്,ടോം ഹാര്‍ട്ലി എന്നിവരെ പുറത്താക്കി ബുമ്ര ഇന്ത്യന്‍ വിജയം തിടുക്കത്തില്‍ യാഥാര്‍ഥ്യം ആക്കി തന്നു.രണ്ടു ഇന്നിങ്ഗ്സുകളും കൂടി ഒന്‍പത് വിക്കറ്റ് നേടിയ ബുമ്ര തന്നെ ആണ് മാന്‍ ഓഫ് ദി മാച്ച്.ടെസ്ട് പരമ്പരയിലെ മൂന്നാം മല്‍സരം ഫെബ്രവരി പതിനഞ്ചിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ നടക്കും.