ഒടുവില്‍ അത് യാഥാര്‍ഥ്യം ആകാന്‍ പോകുന്നു !!!!!!
പാരീസ് സെൻ്റ് ജെർമെയ്നുമായുള്ള കരാർ ഈ വേനൽക്കാലത്ത് അവസാനിക്കുന്നതോടെ റയൽ മാഡ്രിഡിൽ ചേരാൻ കൈലിയൻ എംബാപ്പെ തീരുമാനിച്ചതായി വാര്‍ത്ത.കഴിഞ്ഞ ഏഴു വര്‍ഷം കേട്ടപോലത്തെ അല്ല . ഇത് ലാ പാരെസിയന്,ഈഎസ്പിഎന്‍ , പല മുന്‍ നിര സ്പാനിഷ് മാധ്യമങ്ങളും ഈ വാര്‍ത്ത ശരി വെച്ച് കഴിഞ്ഞിരിക്കുന്നു.

വേനൽക്കാലത്ത് സ്വന്തം മണ്ണിൽ ഒളിമ്പിക് ഗെയിംസിൽ ഫ്രാൻസിനൊപ്പം കളിക്കാൻ അനുവദിക്കണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹം മാഡ്രിഡുമായുള്ള ചർച്ചകളുടെ ഒരു പ്രധാന ഭാഗമാകും.ഇത് സമ്മതിക്കാന്‍ റയല്‍ തയ്യാര്‍ ആണ്.എംബാപ്പെയുടെ നിലവിലെ സാലറി 72 മില്യൺ യൂറോ ആണ്.താരത്തിനെ പിടിച്ച് നിര്‍ത്താന്‍ ഇത് ഇരട്ടിയാക്കാന്‍ പോലും പിഎസ്ജി തയ്യാര്‍ ആയിരുന്നു, എന്നാല്‍ താരം ആ ഓഫര്‍ നിരസിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.മാഡ്രിഡിലെ അദ്ദേഹത്തിൻ്റെ വേതനം നിലവിൽ പിഎസ്ജിയിൽ സമ്പാദിക്കുന്നതിൻ്റെ പകുതിയായിരിക്കും.എംബാപ്പെയുടെ പകരക്കാരനായി എസി മിലാൻ്റെ റാഫേൽ ലിയോയെ ആയിരിയ്ക്കും പിഎസ്ജി സൈന്‍ ചെയ്യാന്‍ പോകുന്നത്.