മുൻ യുണൈറ്റഡ് മിഡ്ഫീൽഡർ ഫെല്ലെയ്നി വിരമിക്കൽ പ്രഖ്യാപിച്ചു
മുൻ എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ മറൗനെ ഫെല്ലെയ്നി 36-ാം വയസ്സിൽ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.അടുത്തിടെ ചൈനീസ് ടീമായ ഷാൻഡോംഗ് തായ്ഷനിൽ നാല് വർഷത്തെ ജോലി പൂർത്തിയാക്കിയ ഫെല്ലെയ്നി, തൻ്റെ 18 വർഷത്തെ കളിജീവിതത്തിന് ആണ് അന്ത്യം കൊണ്ടുവന്നത്.ബെൽജിയത്തിനായി 87 മത്സരങ്ങൾ കളിച്ച മിഡ്ഫീൽഡർ, 2013 ൽ യുണൈറ്റഡിൽ ചേരുന്നതിന് മുമ്പ് ആറ് വർഷം എവർട്ടണിൽ ചെലവഴിച്ചു. ഓൾഡ് ട്രാഫോർഡിൽ താരം ആറ് വര്ഷം പന്ത് തട്ടിയിരുന്നു.
“18 വർഷത്തെ കരിയറിന് ശേഷം ഞാൻ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിക്കാനാണ് ഞാൻ ഈ പോസ്റ്റ് എഴുതുന്നത്.എന്തൊരു അവിശ്വസനീയമായ യാത്രയാണിത്! ഞാൻ ഇഷ്ടപ്പെടുന്ന കായികരംഗത്ത് ഉയർന്ന തലത്തിൽ ഇത്രയും കാലം കളിച്ചതിൽ ഞാൻ ദൈവത്തിനോട് വളരെ നന്ദിയുള്ളവനാണ്.” ഫെല്ലെയ്നി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.ഫെല്ലെയ്നി യുണൈറ്റഡിൽ ഉണ്ടായിരുന്ന സമയത്ത് എഫ്എ കപ്പും യൂറോപ്പ ലീഗും നേടിയിട്ടുണ്ട്, 2018 ലോകകപ്പിൽ ബെൽജിയത്തെ മൂന്നാം സ്ഥാനത്തെത്തിക്കാനും അദ്ദേഹം സഹായിച്ചിട്ടുണ്ട്.






































