ജോവിച്ച് ഹീറോ !!!!!!!! ; എസി മിലാന്റെ തേരോട്ടം തുടരുന്നു !!!!!!!!!
മറ്റൊരു നാണകേടില്‍ നിന്നും എസി മിലാന് കഷ്ട്ടിച്ചു രക്ഷപ്പെട്ടു.ദുര്‍ഭലര്‍ ആയ ഫ്രോസിനോണിനെതിരെ സമനില വഴങ്ങുന്നതിന്റെ വക്കില്‍ ആയിരുന്നു അവര്‍.എന്നാല്‍ മുന്‍ റയല്‍ മാഡ്രിഡിന്റെ താരവും നിലവിലെ സബ് സ്ട്രൈക്കറും കൂടിയായ ലൂക്കാ ജോവിച്ചിൻ്റെ വൈകിയുള്ള ഗോൾ മിലാന് വിലപ്പെട്ട മൂന്നു പോയിന്റ് നേടി കൊടുത്തു.

ഒലിവിയർ ജിറൂഡ്, മാറ്റിയോ ഗാബിയ, ജോവിച്ച് എന്നിവരെല്ലാം മിലാന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ഫ്രോസിനോണിന് വേണ്ടി മാറ്റിയാസ് സോലെയും ലൂക്കാ മസിറ്റെല്ലിയും ഓരോ പകുതിയിലും മിലാന്റെ വല ഭേദിച്ചു.ഇന്നലെ നേടിയ ജയത്തോടെ സീരി യില്‍ മിലാന് തങ്ങളുടെ നില കൂടുതല്‍ മെച്ചപ്പെടുത്തി.നിലവില്‍ ഒന്നാം സ്ഥാനത്ത് ഉള്ള ഇന്റര്‍ മിലാനുമായി അഞ്ചു പോയിന്റിന് മാത്രം ആണ് അവര്‍ പുറകില്‍ ഉള്ളത്.