പ്രീമിയര്‍ ലീഗില്‍ ഈ അടുത്ത കാലത്ത് കണ്ടത്തില്‍ വെച്ച് മികച്ച മല്‍സരം !!!!!
രണ്ടു ഗോളിന് പുറകില്‍ നിന്നു അത്യന്തം ധീരമായി സമനില നേടി എങ്കിലും ന്യൂ കാസില്‍ ലൂട്ടോണ്‍ ടൌണിനെതിരെ നാള് ഗോളുകള്‍ വാങ്ങിയത് തന്നെ വലിയ ഒരു നാണകേട് ആണ്.നിശ്ചിത സമയത്ത് ഇരു ടീമുകളും നാല് ഗോളുകള്‍ വീതം നേടി.ബ്രൈറ്റനെ 4-0 ന് തകർത്ത ലൂട്ടൺ അതിന്റെ നേരിയ പ്രകടനം ഇന്നലെയും പുറത്ത് എടുത്തിരുന്നു.

ആദ്യ പകുതിയില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.ന്യൂ കാസിലിന് വേണ്ടി സീൻ ലോംഗ്സ്റ്റാഫ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗബ്രിയേൽ ഓഷോ , റോസ് ബാർക്ക്ലി എന്നിവര്‍ ആദ്യ പകുതിയില്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ക്ക് തന്നെ മല്‍സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ലൂട്ടോണ്‍ ടൌണ്‍ കാൾട്ടൺ മോറിസ് , ഏലിയാ അഡെബയോ എന്നിവരിലൂടെ ഇരട്ട ഗോള്‍ ലീഡ് നേടി.ഇത് ന്യൂ കാസിലിന് അതീവ സമ്മര്‍ദം ആണ് നല്‍കിയത്.എന്നാല്‍ അഞ്ചു മിനുട്ടിനുള്ളില്‍ തന്നെ മൂന്നാം ഗോള്‍ നേടി കൊണ്ട് കിരിയന്‍ ട്രിപ്പിയര്‍ അവര്‍ക്ക് നേരിയ പ്രതീക്ഷ നല്കി.73 ആം മിനുട്ടില്‍ ഹാര്‍വി ബാര്‍നസിന്റെ ഗോള്‍ തോമസ് കാമിൻസ്കിയുടെ രക്ഷ ഭേദിച്ച് വലയില്‍ എത്തിയതോടെ പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും കൂടുതല്‍ തൃളിങ് മല്‍സരത്തിന് തിരശ്ശീല വീണു.