ബുണ്ടസ്ലിഗയില് ഒന്നാം സ്ഥാനം ലക്ഷ്യം ; രണ്ടു കല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക്
ബുണ്ടസ്ലിഗയില് ഒന്നാം സ്ഥാനം വീണ്ടെടുക്കാന്‍ ബയേണ്‍ മ്യൂനിക്കിന് ഇതാ ഒരു സുവര്‍ണാവസരം.ഇന്നതെ മല്‍സരത്തില്‍ മോൺചെൻഗ്ലാഡ്ബാച്ചിനേ പരാജയപ്പെടുത്തിയാല്‍ ബയേര്‍ ലേവര്‍കുസനെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്താന്‍ മ്യൂനിക്കിന് കഴിയും.ഇന്ത്യന്‍ സമയം എട്ട് മണിക്ക് അലിയന്‍സ് അരീനയില്‍ വെച്ചാണ് കിക്കോഫ്.ഇരു ടീമുകള്‍ എപ്പോഴൊക്കെ ഏറ്റുമുട്ടിയിട്ടുണ്ടോ അപ്പോള്‍ ഒക്കെ മികച്ച ഒരു പോരാട്ടം തന്നെ ആണ് നടന്നിട്ടുള്ളത്.
കഴിഞ്ഞ തവണ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അന്ന് കഷ്ട്ടപ്പെട്ടിട്ട് ആണെങ്കിലും 2-1 നു ബയേണ്‍ മ്യൂണിക്ക് ജയിച്ചു കയറി.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്നു ആകപ്പാടെ ഒരു ജയം മാത്രം നേടിയ മോൺചെൻഗ്ലാഡ്ബാച്ച് പന്ത്രണ്ടാം സ്ഥാനത്താണ്.പരിക്കുകളും കോണ്ടിനെന്റ് ടൂര്‍ണമെന്റ് മല്‍സരങ്ങളും ഉള്ളത് മൂലം അനേകം താരങ്ങളുടെ അഭാവം മ്യൂനിക്കിന് ഉണ്ട്.ഓഗ്സ്ബർഗിനെതിരെ കാൽമുട്ടിന് പരിക്കേറ്റ കിംഗ്സ്ലി കോമന് ഇന്ന് ടീമില്‍ ഉണ്ടാകില്ല.ജോഷ്വ കിമ്മിച്ച് (തോളിൽ), സെർജ് ഗ്നാബ്രി (തുട), കോൺറാഡ് ലെയ്മർ (കാഫ്), ദയോത് ഉപമെക്കാനോ (ഹാംസ്ട്രിംഗ്), ഡാനിയൽ പെരെറ്റ്സ്(കാഫ് ) എന്നീ താരങ്ങള്‍ എല്ലാം പരിക്കുകളാല്‍ വിശ്രമത്തില്‍ ആണ്.മികച്ച ഫോമില്‍ കളിക്കുന്ന ഹാരി കെയിന്‍, മുസിയാല,സാനേ എന്നിവരില്‍ ആണ് മാനേജര്‍ തോമസ് ടൂഷലിന്റെ പ്രതീക്ഷ.






































